| Sunday, 15th January 2017, 1:53 pm

തന്നേക്കാള്‍ മൂന്നിരട്ടിയലധികം എം.പി ഫണ്ട് സുരേഷ് ഗോപി വിനിയോഗിച്ചെന്ന സംഘി നുണപ്രചരണങ്ങളെ തുറന്നു കാട്ടി എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


സുരേഷ് ഗോപി 28ലക്ഷം രൂപ മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ഇത് വെറും 5.5ശതമാനം മാത്രമാണെന്നും പറഞ്ഞ രാജേഷ്  താനിതുവരെ തന്റെ ഫണ്ടില്‍ നിന്നും 77.17 ശതമാനം തുകയും വിനിയോഗിച്ചെന്നും വ്യക്തമാക്കുന്നു.


തിരുവനന്തപുരം: തന്നേക്കാള്‍ മൂന്നിരട്ടിയധികം എം.പി ഫണ്ട് സുരേഷ് ഗോപി ചെലവാക്കിയെന്ന നുണ പ്രചരണം തുറന്നു കാട്ടി സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് എം.ബി രാജേഷ് കണക്കുകള്‍ വ്യക്തമാക്കിയത്.


Also read ‘വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് ചെറുക്കപ്പെടണം’: കമലിനു പിന്തുണയുമായി അടൂര്‍


സംഘപരിവാര്‍ നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക എന്നു പറഞ്ഞു കൊണ്ടാണ് രാജേഷ് പോസ്റ്റ് ആരംഭിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എം.പിയായി ചുമതലയേറ്റ സുരേഷ് ഗോപി 28ലക്ഷം രൂപ മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ഇത് വെറും 5.5ശതമാനം മാത്രമാണെന്നും പറഞ്ഞ രാജേഷ്  താനിതുവരെ തന്റെ ഫണ്ടില്‍ നിന്നും 77.17 ശതമാനം തുകയും വിനിയോഗിച്ചെന്നും വ്യക്തമാക്കുന്നു.

സുരേഷ് ഗോപിയെ ചെറുതാക്കി കാണിക്കാനല്ല അദ്ദേഹത്തെ മുന്‍ നിര്‍ത്തി അനുയായികള്‍ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്നു കാണിക്കാന്‍ നിര്‍ബന്ധിതനായതാണെന്നും എം.ബി രാജേഷ് വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക. ഞാന്‍ ചിലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികമായി എം.പി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടന്‍ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ വസ്തുത ഇതാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എം.പി. ഫണ്ടില്‍ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5 ശതമാനം മാത്രം! ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17% തുക എന്റെ എം.പി.ഫണ്ടില്‍ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുമുണ്ട്. സുരേഷ് ഗോപി എം.പി.ഫണ്ട് 5 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരില്‍ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്ന് കാണിക്കാന്‍ നിര്‍ബന്ധിതനായെന്ന് മാത്രം.

We use cookies to give you the best possible experience. Learn more