എഴുപത്തൊന്നാം സ്വാതന്ത്ര്യദിന വാര്‍ഷികം 71കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്; യോഗിക്കും മോദിക്കുമുള്ള ഓര്‍മ്മപെടുത്തലുകളുമായി എം.ബി രാജേഷ്
India
എഴുപത്തൊന്നാം സ്വാതന്ത്ര്യദിന വാര്‍ഷികം 71കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്; യോഗിക്കും മോദിക്കുമുള്ള ഓര്‍മ്മപെടുത്തലുകളുമായി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2017, 10:49 pm

ന്യൂദല്‍ഹി: ഗൊരഖ്പൂര്‍ ദുരന്തത്തില്‍ അനാസ്ഥ കാണിച്ച യൂ.പി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എം.ബി രാജേഷ് എം.പി. യൂ.പി മുഖ്യമന്ത്രി ആദിത്യനാഥ് അഭിനവ കംസനാണ് 71 കുട്ടികള്‍ മരിച്ച കരള്‍പിളരുന്ന ആ ക്രൂര ദൃശ്യം യോഗിയേയോ മോദിയേയോ ഒന്നും ബാധിക്കുന്നതേയില്ല. 71 പിഞ്ചുകുഞ്ഞുങ്ങളുടെ കുഴിമാടം മൂടുംമുമ്പ് അഭിനവ കംസന്‍ ആദിത്യനാഥിന്റെ ഉഗ്രശാസനം വന്നിരിക്കുന്നു. ജന്മാഷ്ടമി ഗംഭീരമായി ആഘോഷിക്കണം പോലും യോഗിയുടെ നേതാവ് മോദിക്ക് ഒറ്റ വാചകത്തില്‍ അനുശോചനം പറയാന്‍ പോലും മനസ്സുണ്ടായില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കൂടെ വിവിധ അവസരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച ടീറ്റുകളും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്.രാജ്യം എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിന വാര്‍ഷികം ആഘോഷിക്കുന്നത് 71 കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്. കണക്കില്‍ എന്തൊരു ക്രൂരമായ യാദൃശ്ച്ചികത! 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയിലെ പ്രസംഗത്തില്‍ നെഹ്റു പറഞ്ഞത് ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുന്നു എന്നാണ്. ഈ സ്വാതന്ത്ര്യ പുലരിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയുടെ ദുരന്തവൃത്താന്തങ്ങളിലേക്കും അമ്മമാരുടെ നിലക്കാത്ത കണ്ണീരിലേക്കുമാണ് രാജ്യം ഉണരുന്നത്. അദ്ദേഹം ചൂണ്ടികാട്ടി


Also Read ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം,മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍ ഉണ്ടാവും;നടിയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിഷാന്ത്


യോഗിയുടെ നേതാവ് മോദിക്ക് ഒറ്റ വാചകത്തില്‍ അനുശോചനം പറയാന്‍ പോലും മനസ്സുണ്ടായില്ല. പോര്‍ച്ചുഗലിലെ കാട്ടുതീയും റഷ്യയിലേയും മ്യാന്‍മറിലേയും സൈനിക വിമാനങ്ങളുടെ തകര്‍ച്ചയും തുര്‍ക്കിയിലെ ഭീകരക്രമണവുമെല്ലാം തന്നെ അത്യധികം ദു:ഖിപ്പിച്ചതായി ട്വിറ്ററില്‍ കുറിച്ച ആള്‍ക്ക്, ലതാ മങ്കേഷ്‌ക്കര്‍ക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും ആണ്ടോടാണ്ട് ഓര്‍ത്തുവച്ച് പിറന്നാള്‍ ആശംസ നേരുന്നയാള്‍ക്ക്, രാഷ്ട്രീയ നാടകവേദികളില്‍ തരാതരം പോലെ ഗദ്ഗദകണ്ഠനാവാനും കരച്ചില്‍ അഭിനയിക്കാനും സമര്‍ത്ഥനായ പ്രധാനമന്ത്രിക്ക് ഈ കുട്ടികള്‍ക്ക് വേണ്ടി പൊഴിക്കാന്‍ ഒരിറ്റ് കണ്ണീരില്ലത്രേ രാജേഷ് വിമര്‍ശിക്കുന്നു.

പിന്നെ, ഈ നേതാക്കളുടെ അണികളെങ്ങനെ ശിശുഹത്യ പശുഹത്യയേക്കാള്‍ ഗൗരവമായിക്കാണും? ക്രൂരമായ ന്യായീകരണക്കസര്‍ത്തുകളാല്‍ മനുഷ്യത്വത്തെ ഇവരെങ്ങനെ നിരന്തരം പരിഹസിക്കാതിരിക്കും? അധികാരത്തിലിരിക്കുന്നവരുടെ ഹൃദയശൂന്യതയാണ് ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം? ആ കുരുതിയോ, കുരുന്നുകളുടെ മൃതശരീരം മാറോടടക്കിപ്പിടിച്ച് ഒരാംബുലന്‍സ് പോലുമില്ലാതെ ബൈക്കില്‍ കയറി പോകേണ്ടിവരുന്ന കരള്‍പിളരുന്ന ആ ക്രൂര ദൃശ്യമോ യോഗിയേയോ മോദിയേയോ ഒന്നും ബാധിക്കുന്നതേയില്ല. അത് കണ്ടിട്ടും അവരുടെ ഉള്ള് പിടയുന്നില്ല. വീമ്പടിക്കുന്ന 56 ഇഞ്ചിനുള്ളില്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് ഇല്ലെന്നതിന് തെളിവ് ഇനിയെന്ത് വേണം? തുടങ്ങി നിരവധി ചോദ്യങ്ങള്‍ അദ്ദേഹം ചോദിക്കുന്നു.


Dont miss itആശുപത്രിയില്‍ നിന്നും സിലിണ്ടര്‍ മോഷ്ടിച്ച് സ്വന്തം ക്ലിനിക്കിലേക്ക് കടത്തി; ഡോ. കഫീല്‍ ഖാനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


യു.പി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദിയുടെ വാഗ്ദാനം ഇപ്പോള്‍ ഓര്‍മ്മിക്കേണ്ടതാണ്. മുന്‍സര്‍ക്കാര്‍ ഖബറിസ്ഥാന്‍ മാത്രമേ നല്‍കിയുള്ളൂ ഞങ്ങള്‍ ശ്മശാനം നല്‍കും എന്നായിരുന്നു ആ വാഗ്ദാനം. മോദിയും യോഗിയും കൂടി അതിലേക്കുള്ള ആദ്യചുവട് വച്ചിരിക്കുന്നു. വര്‍ഗ്ഗീയത ആത്യന്തികമായി വാഗ്ദാനം ചെയ്യുന്നത് ശ്മശാനം മാത്രമാണെന്ന തിരിച്ചറിവിന്റെ പാഠം ഗോരഖ്പൂര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്നു എന്നാക്ഷേപിക്കുന്ന സംഘികള്‍ പോര്‍ച്ചുഗലും തുര്‍ക്കിയും മ്യാന്‍മറും റഷ്യയുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലുമൊക്കെ ഇന്ത്യയിലേക്കും തന്റെ മണ്ഡലമുള്‍പ്പെടുന്ന യു.പി.യിലേക്കും നോക്കാന്‍ അമ്പത്താറിഞ്ചനോട് പറഞ്ഞാലും.എന്ന പരിഹാസത്തോടെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം
എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിന വാര്‍ഷികം ആഘോഷിക്കുന്നത് 71 കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്. കണക്കില്‍ എന്തൊരു ക്രൂരമായ യാദൃശ്ച്ചികത! 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയിലെ പ്രസംഗത്തില്‍ നെഹ്റു പറഞ്ഞത് ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുന്നു എന്നാണ്. ഈ സ്വാതന്ത്ര്യ പുലരിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയുടെദുരന്തവൃത്താന്തങ്ങളിലേക്കുംഅമ്മമാരുടെ നിലക്കാത്ത കണ്ണീരിലേക്കുമാണ് രാജ്യം ഉണരുന്നത്.
ഏറ്റവും ഒടുവിലായി, 71 പിഞ്ചുകുഞ്ഞുങ്ങളുടെ കുഴിമാടം മൂടുംമുമ്പ് അഭിനവ കംസന്‍ ആദിത്യനാഥിന്റെ ഉഗ്രശാസനം വന്നിരിക്കുന്നു പോല്‍! ജന്മാഷ്ടമി ഗംഭീരമായി ആഘോഷിക്കണം പോല്‍! യോഗിയുടെ നേതാവ് മോദിക്ക് ഒറ്റ വാചകത്തില്‍ അനുശോചനം പറയാന്‍ പോലും മനസ്സുണ്ടായില്ല. പോര്‍ച്ചുഗലിലെ കാട്ടുതീയും റഷ്യയിലേയും മ്യാന്‍മറിലേയും സൈനിക വിമാനങ്ങളുടെ തകര്‍ച്ചയും തുര്‍ക്കിയിലെ ഭീകരക്രമണവുമെല്ലാം തന്നെ അത്യധികം ദു:ഖിപ്പിച്ചതായി ട്വിറ്ററില്‍ കുറിച്ച ആള്‍ക്ക്, ലതാ മങ്കേഷ്‌ക്കര്‍ക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും ആണ്ടോടാണ്ട് ഓര്‍ത്തുവച്ച് പിറന്നാള്‍ ആശംസ നേരുന്നയാള്‍ക്ക്, രാഷ്ട്രീയ നാടകവേദികളില്‍ തരാതരം പോലെ ഗദ്ഗദകണ്ഠനാവാനും കരച്ചില്‍ അഭിനയിക്കാനും സമര്‍ത്ഥനായ പ്രധാനമന്ത്രിക്ക് ഈ കുട്ടികള്‍ക്ക് വേണ്ടി പൊഴിക്കാന്‍ ഒരിറ്റ് കണ്ണീരില്ലത്രേ! (ഇനി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഗത്യന്തരമില്ലാതെ വന്നാല്‍ ഭാരതാംബക്ക് 71 മക്കളെ നഷ്ടപ്പെട്ടു എന്നോ മറ്റോ ഒരു ഡയലോഗ് കാച്ചുമായിരിക്കും)
പിന്നെ, ഈ നേതാക്കളുടെ അണികളെങ്ങനെ ശിശുഹത്യ പശുഹത്യയേക്കാള്‍ ഗൗരവമായിക്കാണും? ക്രൂരമായ ന്യായീകരണക്കസര്‍ത്തുകളാല്‍ മനുഷ്യത്വത്തെ ഇവരെങ്ങനെ നിരന്തരം പരിഹസിക്കാതിരിക്കും? അധികാരത്തിലിരിക്കുന്നവരുടെ ഹൃദയശൂന്യതയാണ് ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം? ആ കുരുതിയോ, കുരുന്നുകളുടെ മൃതശരീരം മാറോടടക്കിപ്പിടിച്ച് ഒരാംബുലന്‍സ് പോലുമില്ലാതെ ബൈക്കില്‍ കയറി പോകേണ്ടിവരുന്ന കരള്‍പിളരുന്ന ആ ക്രൂര ദൃശ്യമോ യോഗിയേയോ മോദിയേയോ ഒന്നും ബാധിക്കുന്നതേയില്ല. അത് കണ്ടിട്ടും അവരുടെ ഉള്ള് പിടയുന്നില്ല. വീമ്പടിക്കുന്ന 56 ഇഞ്ചിനുള്ളില്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് ഇല്ലെന്നതിന് തെളിവ് ഇനിയെന്ത് വേണം?
യു.പി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദിയുടെ വാഗ്ദാനം ഇപ്പോള്‍ ഓര്‍മ്മിക്കേണ്ടതാണ്. മുന്‍സര്‍ക്കാര്‍ ഖബറിസ്ഥാന്‍ മാത്രമേ നല്‍കിയുള്ളൂ ഞങ്ങള്‍ ശ്മശാനം നല്‍കും എന്നായിരുന്നു ആ വാഗ്ദാനം. മോദിയും യോഗിയും കൂടി അതിലേക്കുള്ള ആദ്യചുവട് വച്ചിരിക്കുന്നു. വര്‍ഗ്ഗീയത ആത്യന്തികമായി വാഗ്ദാനം ചെയ്യുന്നത് ശ്മശാനം മാത്രമാണെന്ന തിരിച്ചറിവിന്റെ പാഠം ഗോരഖ്പൂര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
വാല്‍ക്കഷണം: ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്നു എന്നാക്ഷേപിക്കുന്ന സംഘികള്‍ പോര്‍ച്ചുഗലും തുര്‍ക്കിയും മ്യാന്‍മറും റഷ്യയുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലുമൊക്കെ ഇന്ത്യയിലേക്കും തന്റെ മണ്ഡലമുള്‍പ്പെടുന്ന യു.പി.യിലേക്കും നോക്കാന്‍ അമ്പത്താറിഞ്ചനോട് പറഞ്ഞാലും.