പാലക്കാട്: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന് കൊവിഡ്. രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്നതായി എം.ബി രാജേഷ് പറയുന്നു.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എം.ബി രാജേഷ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2347 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 269 പേരുടെ ഉറവിടം വ്യക്തമല്ല. 6567 പേര്‍ രോഗമുക്തരായി.
39 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.
25141 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
19 മരണം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചു. 70925 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ കോവിഡ് പോസിറ്റീവായി .പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്.അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MB Rajesh Covid 19