| Tuesday, 2nd June 2020, 4:49 pm

ജോര്‍ജ് ഫ്‌ളോയിഡിന്റെ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കാമെന്ന് ബോക്‌സിംഗ് ഇതിഹാസം മെയ് വെതര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പൊലീസുകാരന്‍ കാലിനടിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ
ശവസംസ്‌കാര ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് ബോക്‌സിംഗ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ് വെതര്‍. തന്റെ കമ്പനിയായ മെയ് വെതര്‍ പ്രൊഡക്ഷന്‍സ് ഇതിന് തയ്യാറാണെന്ന് മെയ് വെതര്‍ അറിയിച്ചു.

മെയ് വെതറിന്റെ വാഗ്ദാനം ഫ്‌ളോയിഡിന്റെ കുടുംബം സ്വീകരിച്ചുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് തവണ ബോക്‌സിംഗില്‍ ചാമ്പ്യനായ താരമാണ് മെയ് വെതര്‍.

അതേസമയം ഫ്‌ളോയിഡിന്റെ പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പുറത്തുവന്നു. നരഹത്യയാണെന്നാണ് ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചമര്‍ത്തിയതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

46കാരനായ ജോര്‍ജിന്റെ മരണത്തിന് കാരണം പൊലീസുകാരന്‍ പുറത്തും കഴുത്തിലും ഞെരിച്ചമര്‍ത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്ന് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്ളോയഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

അതേസമയം അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ജോര്‍ജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മിനിയാപോളീസ് സെനേറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more