തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍. നികുതി വെട്ടിപ്പ് ആരോപിച്ച് കൗണ്‍സില്‍ യോഗത്തിന് ബി.ജെ.പി അംഗങ്ങള്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ ആര്യാ രാജേന്ദ്രനടക്കമുള്ളവര്‍ ഹാളില്‍ പ്രവേശിച്ചു. കൗണ്‍സില്‍ യോഗം അവസാനിച്ച് സഭ പിരിഞ്ഞു.
കഴിഞ്ഞ 23 ദിവസമായി കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധസമരം നടത്തുകയാണ്. മേയര്‍ കടന്നുവരുന്ന വഴിയിലും പ്രതിഷേധക്കാര്‍ കിടന്നതോടെ ഇവരെ മറികടന്നാണ് ഡയസിലെത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചത്.
അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സഭയ്ക്കകത്ത് നികുതിതട്ടിപ്പിനെതിരെ പ്രതീകാത്മകസമരമാണ് സംഘടിപ്പിച്ചത്. പെട്ടന്ന് തന്നെ കൗണ്‍സില്‍ യോഗം അവസാനിപ്പിക്കയും ചെയ്തു.
മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രതിപക്ഷ സമരത്തിനെതിരെ പ്രമേയം പാസാക്കിയ ശേഷം യോഗം പിരിയുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mayor Arya Rajendran Trivandrum Corparation BJP Protest