| Wednesday, 16th February 2022, 10:37 am

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ ദേവും വിവാഹിതരാകുന്നു.

ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെ.എം. നന്ദകുമാര്‍ പറഞ്ഞു.

ഒരു മാസത്തിന് ശേഷമായിരിക്കും വിവാഹം. എന്നാല്‍ വിവാഹതീയതി പുറത്തുവിട്ടിട്ടില്ല.

ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് എസ്.എഫ്.ഐയിലെ പ്രവര്‍ത്തനകാലത്തും ഉണ്ടായിരുന്ന സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് 28കാരനായ സച്ചിന്‍ ദേവ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.

നിലവില്‍ എസ്.എഫ്.ഐയുടെ അഖലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

23കാരിയായ ആര്യാ രാജേന്ദ്രന്‍ 2020 ഡിസംബറിലായിരുന്നു തിരുവനന്തപുരം മേയറായി അധികാരമേറ്റത്.


Content Highlight: Mayor Arya Rajendran and MLA Sachin Dev going to marry

We use cookies to give you the best possible experience. Learn more