2010ല്‍ കുറിച്ച 13.68 മീറ്ററാണ് 13.72 മീറ്ററിന്റെ മികച്ച ദൂരത്തോടെ മയൂഖ തിരുത്തിയത്. വനിതകളുടെ 4×100 മീറ്റര്‍ റിലേയില്‍ കേരള ടീം രണ്ടാംസ്ഥാനം നേടി. സിനി അലക്‌സ്, എസ്. സിനി, നീനു മാത്യു, മെര്‍ലിന്‍ കെ. ജോസഫ് എന്നിവരുടെ ടീം 46.50 സെക്കന്റിലാണു റിലേ ഫിനിഷ് ചെയ്തത്. 46.27 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഒഡീഷ ടീമാണ് റിലേയില്‍ ഒന്നാം സ്ഥാനത്ത്.
റിലേയില്‍ പുരുഷ വിഭാഗത്തിലും കേരളം വെള്ളി കൊണ്ടു തൃപ്തരായി. യു. നിഥിന്‍, ജിജിന്‍ വിജയന്‍, വി.വി. ജിതേഷ് കുമാര്‍, അനുരൂപ് ജോണ്‍ എന്നിവരുടെ ടീം 41.75 സെക്കന്റിലാണു ഫിനിഷ് ചെയ്തത്. തെലുങ്കാന ടീം 41.53 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. 46.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒഡീഷ ടീമിനാണ് സ്വര്‍ണം.
പുരുഷന്‍മാരുടെ ഹൈജമ്പില്‍ കേരളത്തിന്റെ ജിതിന്‍ സി. തോമസ് 2.18 മീറ്റര്‍ ചാടി വെള്ളിയും നേടി. കേരളത്തിന് ഇത്തവണ മികച്ച നേട്ടങ്ങള്‍ കുറവാണ്.