ദോഹ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇനി നിയമസഭ കാണില്ലെന്ന് ലീഗ് നേതാവ് എം.സി മായിന്‍ഹാജി. ദോഹയില്‍ ലീഗ് അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് വി.എസിനെതിരായ മായിന്‍ഹാജിയുടെ വാക്കുകള്‍.
മായിന്‍ ഹാജിയുടെ പ്രസംഗം
വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം എന്ന് പറഞ്ഞ പ്രസംഗിച്ച സ്വരാജിന് വേണ്ടി പോലും അച്യുതാനന്ദന് പ്രസംഗിക്കേണ്ടിവന്നു. കാരണം പിണറായി ഗ്രൂപ്പുകാരെ പരമാവധി തൃപ്തിപ്പെടുത്തി ഏതെങ്കിലും വിധത്തില്‍ അസംബ്ലിയിലെത്തിപ്പെട്ടാല് പിന്നെ കുറേ കുട്ടികളും കുറേ ചാനലുകാരും കൂടി മുഖ്യമന്ത്രി കസേര വാങ്ങി തരാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയത് കൊണ്ട് പ്രയാസമില്ലെന്ന് അച്യുതാനന്ദന് അറിയാം..
അങ്ങനെ അസംബ്ലിയിലെങ്ങാനും ഇയാള്‍ എത്തിക്കഴിഞ്ഞാല്‍ അച്യുതാനന്ദനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് മാറ്റാന്‍ മാറ്റാന്‍ കഴിയില്ലെന്ന് പിണറായിക്കറിയാം. അപ്പോള്‍ ഒരു കാരണവശാലും അച്യുതാനന്ദന് അങ്ങോട്ട് എത്തില്ല.
അച്യുതാനന്ദന് കേരളനിയമസഭ ഈ തെരഞ്ഞെടുപ്പിലും കാണില്ല, ഇനിയൊരു തെരഞ്ഞെടുപ്പിലൊട്ട് കാണാനും സാധ്യതയില്ലല്ലോ…( ചിരിക്കുന്നു)
എക്സ്പയറി ടൈം കഴിഞ്ഞ ഒരു ഗ്രേസ് പിരീയഡിലാണ് ഇപ്പോള്‍ ഉള്ളത്.
വീഡിയോ കടപ്പാട്: മീഡിയവണ്‍