കോഴിക്കോട്: കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ടത് മഅ്ദനിയും ഇബ്രാഹിം സുലൈമാന്‍ സേട്ടുമാണെന്ന അഭിപ്രായപ്രകടനവുമായി മായിന്‍ഹാജി. ജനം ടി.വിയില്‍ ഇസ്‌ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു മായിന്‍ഹാജിയുടെ പരാമര്‍ശം.
സി.പി.ഐ.എം തീവ്രവാദത്തെ സഹായിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് മായിന്‍ഹാജിയുടെ പരാമര്‍ശം. സി.പി.ഐ.എമ്മിനെ പേരെടുത്തു പറയാതെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയെന്നു പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
“കേരളത്തില്‍ തീവ്രവാദം തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍, 90 കളുടെ ആദ്യത്തിലാണ് തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനകള്‍ വരുന്നത്. ഐ.എസ്.എസ് ആദ്യം വന്നത് മഅ്ദനിയുടെ നേതൃത്വത്തില്‍. പിന്നീട് എന്‍.ഡി.എഫ് വന്നു.” എന്നാണ് മഅ്ദനിയെ കേരളത്തിലെ ആദ്യതീവ്രവാദ സംഘടനയുടെ നേതാവായി പരോക്ഷമായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
ബാബറി മസ്ജിദ് വിഷയത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് തീവ്രവാദ സ്വഭാവത്തില്‍ വന്നെന്നായിരുന്നു മായിന്‍ഹാജിയുടെ പരാമര്‍ശം.
Dont Miss കേരളത്തിലെ ‘ലൗ ജിഹാദ്’ മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് ബന്ധമുള്ളതായി എന്‍.ഐ.എ റിപ്പോര്‍ട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ
“സുലൈമാന്‍ സേട്ടു മുസ്‌ലിം ലീഗിനോട് തെറ്റി ബാബറി മസ്ജിദിന്റെ പേരില്‍ തീവ്രവാദ സ്വഭാവത്തില്‍ വന്ന ആ സമയത്ത് മഅ്ദനിയേയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനേയുമൊക്കെ മഹാത്മാ ഗാന്ധിജിയോട് ഉപമിച്ച് ലേഖനം എഴുതി പരസ്യപ്പെടുത്തിയിട്ടുപോലും ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയോ അതിനെ ചര്‍ച്ചയാക്കാനോ അന്ന് തയ്യാറായിട്ടില്ല.” അദ്ദേഹം പറയുന്നു.
“രാഷ്ട്രീയപാര്‍ട്ടികള്‍ തീവ്രവാദത്തെ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ? മതവുമായി ബന്ധപ്പെട്ട സംഘടനകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടോ?” എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തീവ്രവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നായിരുന്നു മായിന്‍ഹാജിയുടെ ആരോപണം.
സുലൈമാന്‍ സേട്ടിനെയും മഅ്ദനിയേയും കുറിച്ച് സി.പി.ഐ.എം നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് എഴുതിയ ലേഖനത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്ന് മായിന്‍ഹാജി ആരോപിക്കുന്നത്.
ജനംടിവിയില്‍ മായിന്‍ഹാജി പറഞ്ഞത്:
ഈ തീവ്രവാദം എന്നുപറയുന്ന, ഈ ഐ.എസ്.ഐ.എസ് എന്ന സംഘടന തന്നെ ഇസ്‌ലാമുമായോ മുസ്‌ലീമുമായോ ഒരു ബന്ധവുമില്ലാത്തതാണ്. ഇല്ലാത്തവരാണ്. അത് ലോകത്ത് തെളിഞ്ഞതാണ്. അത് അബൂബക്കര്‍ ബാഗ്ദാദി എന്നു പറയുന്ന, എന്ന പേരിലുള്ള ഒരു മനുഷ്യന്‍ അമേരിക്കയിലെ ഒരു സി.ഐ.എയിലെ വളരെ പ്രധാനപ്പെട്ട ഒരാളാണെന്ന് അയാള്‍ ഇങ്ങനെയൊരു പേരില്‍ വന്നതാണെന്നതൊക്കെ ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞഇട്ടുണ്ട്. ലോകത്തിലെ മുസ്‌ലീങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ്.
കേരളത്തില്‍ തന്നെ ഈ തീവ്രവാദം എന്നു പറയുന്ന, കേരളത്തില്‍ തീവ്രവാദം തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ 90 കളുടെ ആദ്യത്തിലാണ് തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനകള്‍ വരുന്നത്. ഐ.എസ്.എസ് ആദ്യം വന്നത് മഅ്ദനിയുടെ നേതൃത്വത്തില്‍. പിന്നീട് എന്‍.ഡി.എഫ് വന്നു. അങ്ങനെ പലതും വന്നസമയത്ത് അത് മുസ്‌ലീങ്ങളുടെ കൂട്ടത്തിലുള്ള ചിലയാളുകളാണ് വന്നത് എന്നു പറഞ്ഞപ്പോഴൊക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടി അതിന്റെ സഹായിയായി രംഗത്തുവന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്ന് കേരളത്തിലെ ഇപ്പോള്‍ അദ്ദേഹമില്ല, കേരളം ആദരിച്ചിരുന്ന, കേരളത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായിട്ടുള്ള ഒരു വലിയ മനുഷ്യന്‍, പാര്‍ട്ടിയുടെ നേതാവ്, മഅ്ദനിയേയും അതുപോലെ തന്നെ ഇബ്രാഹിം സുലൈമാന്‍ സേഠ് ലീഗില്‍ നിന്നുംഅന്ന് ബാബറി മസ്ജിദിന്റെ പേരില്‍ ലീഗില്‍ നിന്നും അകന്നപ്പോള്‍ മഅ്ദനിയേയും ഇബ്രാഹിം സുലൈമാന്‍ സേഠിനെയും മഹാത്മാഗാന്ധിയോട് ഉപമിച്ച് അന്ന് ലേഖനമെഴുതി. അപ്പോള്‍ ആ ഒരു രാഷ്ട്രീയമാണ് അന്ന് കേരളത്തിലുള്ളത്. മുസ് ലിം പേരിലുള്ള ആരെങ്കിലും എന്തെങ്കിലും തീവ്രവാദവുമായി വരുമ്പോഴേക്കും ഈ പാര്‍ട്ടി അതിനെ ഏറ്റെടുക്കും. എന്തിനാണെന്നുവെച്ചാല്‍ മുസ്‌ലിം ലീഗിനെ നശിപ്പിക്കാന്‍ ഇത് കിട്ടിയ നല്ലൊരു ചാന്‍സാണ് എന്നുള്ള നിലയില്‍ ഏറ്റെടുത്ത് ഇവിടെ തീവ്രവാദികള്‍ക്ക് പറുദീസ ഉണ്ടാക്കിക്കൊടുത്തു. അവര്‍ക്ക് പരവതാനി വിരിച്ചുകൊടുത്തു. അത് മാത്രമാണ് കേരളത്തിലുള്ള സംഭവം.
കേരളത്തിലങ്ങനെ മുസ്‌ലീങ്ങളുടെ കൂട്ടത്തില്‍ കാര്യമായ തീവ്രവാദികളൊന്നുമില്ല. കേരളീയവര്‍ക്ക് തീവ്രവാദികളാകാന്‍ സാധിക്കുകയില്ല.
ഇസ്‌ലാമിനെ മോശമാക്കാന്‍വേണ്ടി ചില മുഖ്യധാരാ പാര്‍ട്ടികള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. അതിന്റെ ഭാഗമായിട്ടല്ലോ പണ്ട് തലശേരിയില്‍ ഒരു കൊലപാതകം നടന്നത്. ഫസല്‍ എന്നുപറയുന്ന ഒരു ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ആ കൊലപാതകം നടന്ന ഉടനെത്തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പ്രഖ്യാപിച്ചു ഇത് എന്‍.ഡി.എഫ് ആണെന്ന്. അതിനുപകരം ഒരു കൊല നടത്തിച്ചു, നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതിലുള്ള പങ്ക് അവരുടെ വാക്കുകളും പ്രവൃത്തികളും പ്രസ്താവനകളുമൊക്കെ ആ സമയത്തുള്ളതു ശ്രദ്ധിച്ചുകൊണ്ട് അത് ലോകത്തോട് വിളിച്ചു പറയാന്‍ അന്ന് മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരുന്നുവെങ്കില്‍ ആ തരത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ അവര്‍ക്കുസാധിക്കുമായിരുന്നില്ല.
ഒരു വാരികയില്‍ പാര്‍ട്ടിയുടെ വാരികയില്‍ മഅ്ദനിയെന്നു പറയുന്ന അന്നത്തെ ഐ.എസ്.എസ് നേതാവ്, സുലൈമാന്‍ സേട്ടു മുസ്‌ലിം ലീഗിനോട് തെറ്റി ബാബറി മസ്ജിദിന്റെ പേരില്‍ തീവ്രവാദ സ്വഭാവത്തില്‍ വന്ന ആ സമയത്ത് മഅ്ദനിയേയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനേയുമൊക്കെ മഹാത്മാ ഗാന്ധിജിയോട് ഉപമിച്ച് ലേഖനം എഴുതി പരസ്യപ്പെടുത്തിയിട്ടുപോലും ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയോ അതിനെ ചര്‍ച്ചയാക്കാനോ അന്ന് തയ്യാറായിട്ടില്ല.
കേരളത്തില്‍ ഏതെങ്കിലും ഒരു തരത്തില്‍ തീവ്രവാദികളായ ആളുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പങ്ക് ഇവര്‍ക്കൊക്കെയുണ്ട്.