Advertisement
Film News
മയില്‍പീലി ഇളകുന്നു; ദീപ്തി സതിയുടെ മനോഹര നൃത്തവുമായി പത്തൊന്‍പതാം നൂറ്റാണ്ടിലെ പാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 01, 11:03 am
Thursday, 1st September 2022, 4:33 pm

വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചരിത്രസിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനാവുന്ന സിനിമ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരള ചരിത്രവും നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയുമാണ് പറയുന്നത്.

ചിത്രത്തിലെ മയില്‍പീലി ഇളകുന്നു എന്ന പാട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിജു വില്‍സണ്‍, അനൂപ് മേനോന്‍, ദീപ്തി സതി, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, പൂനം ബജ്വ എന്നിവരാണ് ഗാനരംഗങ്ങളില്‍ എത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്‌സില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക.

ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനകം സെന്‍സറിങ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

Content Highlight: mayilpeeli ilakunnu song from pathonpatham noottand