ഫ്രഞ്ച് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ പി.എസ്.ജിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചിര വൈരികളായ മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചായിരുന്നു ക്ലബ്ബ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.
ഇതോടെ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ക്ലബ്ബിന് ധൈര്യം ലഭിക്കും.
എന്നാൽ പി.എസ്.ജി നിരയിലെ സൂപ്പർ താരമായ സെർജിയോ റാമോസ് അൽ നസറിലേക്കെത്താനുള്ള സാധ്യതകൾ കൂടുതലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
ജൂണിലാണ് റാമോസിന്റെ പാരിസ് ക്ലബ്ബിലെ കരാർ അവസാനിക്കുന്നത്. ഇതിന് ശേഷമാവും താരം സൗദിയിലേക്കെത്താൻ സാധ്യതയെന്നാണ് എൽ എക്യുപ്പെ റിപ്പോർട്ട് ചെയ്യുന്നത്.
എൽ എക്യുപ്പെയുടെ റിപ്പോർട്ട് പ്രകാരം പാരിസ് ക്ലബ്ബിൽ തുടരാൻ റാമോസിന് താൽപര്യമുണ്ടെന്നും, എടുത്തുചാടിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ക്ലബ്ബും താരവും തമ്മിൽ തീരുമാനിച്ചെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.
തുടർന്നുള്ള മത്സരങ്ങളിൽ താരം നിറം മങ്ങിയാൽ റാമോസുമായുള്ള കരാർ പി. എസ്.ജി നീട്ടാൻ സാധ്യതയില്ലെന്നും അങ്ങനെയെങ്കിൽ റാമോസ് അൽ നസറിലേക്കായിരിക്കും പോവുകയെന്നുമാണ് എൽ എക്യുപ്പെ റിപ്പോർട്ട് ചെയ്യുന്നത്.
റാമോസിനെയും ലൂക്കാ മോഡ്രിച്ചിനെയും ടീമിലെത്തിക്കാൻ അൽ നസറിന് വളരെയധികം താൽപര്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. അന്ന് ഈ അഭ്യൂഹങ്ങളെക്കുറിച്ച് ഇരു താരങ്ങളും ഒരു അഭിപ്രായപ്രകടങ്ങളും നടത്തിയിരുന്നില്ല.
അതേസമയം സൗദി പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ.
മാർച്ച് മൂന്നിന് അൽ ബത്തീനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights:maybe sergio ramos will join al nassr;reports