| Sunday, 8th January 2023, 12:07 pm

മെസിയെ മറികടക്കാൻ റൊണാൾഡോയെ അർജന്റൈൻ കോച്ച് പരിശീലിപ്പിക്കാൻ സാധ്യത; വരുന്നു ലോകം കാത്തിരിക്കുന്ന പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ തലമുറയിലെ രണ്ട് ഫുട്ബോൾ ഇതിഹാസങ്ങളാണ് മെസിയും റൊണാൾഡോയും. ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയും മത്സരങ്ങളിലൂടെയുമാണ് ഈ പതിറ്റാണ്ടിലെ ഫുട്ബാൾ ചരിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്.

എന്നാൽ ലാ ലിഗയിൽ നിന്നും ഇരു താരങ്ങളും വിട്ട് പോയതോടുകൂടി ഏതാണ്ട് ഭാഗികമായി അസ്തമിച്ച ഇരു താരങ്ങളും തമ്മിലുള്ള പോരാട്ട സാധ്യത ഇരുവരും ഏഷ്യയിലും യൂറോപ്പിലുമായി ചേക്കേറിയതോടെ ഏതാണ്ട് പൂർണമായും അസ്തമിച്ചിരുന്നു.

എന്നാലിപ്പോൾ ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദം നൽകുന്ന ഒരു വാർത്ത ഉടൻ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മെസിയും റൊണാൾഡോയും തമ്മിൽ അറബ് മണ്ണിൽ പരസ്പരം ഏറ്റുമുട്ടാൻ സാധ്യതയുണ്ട് എന്നതായിരുന്നു ആ വാർത്ത. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയും സൗദിയിലെ ഓൾ സ്റ്റാർ ഇലവനും തമ്മിൽ ജനുവരി 19ന് കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് സൗഹൃദ മത്സരം നടക്കുന്നുണ്ട്.

ഈ മത്സരത്തിലാണ് മെസിയും റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടാൻ സാധ്യതയുള്ളതെന്ന റിപ്പോർട്ടുകളാണ് നേരത്തേ പുറത്ത് വന്നിരുന്നത്.
എന്നാലിപ്പോൾ പ്രസ്തുത മത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിക്കുക അർജന്റീനക്കാരനായ പ്രമുഖ പരിശീലകൻ മാഴ്സെല്ലോ ഗല്ലോർഡയാണ്.

ഒരു മത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിക്കാൻ മാത്രമാണ് അദ്ദേഹം നിയമിതനാകുന്നത്.
അർജന്റൈൻ ക്ലബ്ബായ റിവർപ്ലെറ്റിനെ പരിശീലിപ്പിച്ചതിലൂടെ പ്രസിദ്ധനായ പരിശീലകനാണ് ഇദ്ദേഹം.

സൗദി പ്രോ ലീഗിലെ പ്രമുഖ ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നസർ ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് സൗദി ഓൾ സ്റ്റാർ ഇലവൻ ടീമിനെ തയാറാക്കുന്നത്.

എന്നാൽ ഓൾ സ്റ്റാർ ഇലവനായി റൊണാൾഡോയും പി.എസ്.ജിക്കായി മെസിയും മത്സരത്തിനിറങ്ങുമെന്ന വാർത്തകൾ ഇത് വരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇരുവരും മത്സരിക്കാൻ ഉണ്ടാകുമെന്ന സാധ്യതകളാണ് ഇരു ക്ലബ്ബുകളിലുമുള്ള ഉന്നത വൃത്തങ്ങളിൽ നിന്നും പുറത്ത് വരുന്നത്.

Content Highlights: maybe Argentina coach train Ronaldo to defeat Messi

We use cookies to give you the best possible experience. Learn more