ഡെറാഡൂണ്‍: ഡെറാഡൂണിലെ മദ്രസകള്‍ അടച്ചുപൂട്ടിയ വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. സര്‍ക്കാരിന്റെ തീരുമാനം മതവികാരങ്ങളുണര്‍ത്തുന്നതുമാണെന്നും മതേതരമല്ലാത്ത നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും മായാവതി പറഞ്ഞു.
രജിസ്ട്രഷനില്ലാതെ പ്രവര്‍ത്തിക്കുന്ന സെമിനാരികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ഡെറാഡൂണില്‍ 15 മദ്രസകള്‍ സീല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് രംഗത്തെത്തിയത്.
ബി.എസ്.പിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെതിരെയും മുന്‍ ബി.എസ്.പി നേതാവ് വിമര്‍ശനമുന്നയിച്ചു.
ബി.എസ്.പിക്കും അതിന്റെ സമാന നേതൃത്വത്തിനുമെതിരെ പൊങ്ങച്ചക്കാരനും ധാര്‍ഷ്ട്യക്കാരനുമായ ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ അടിസ്ഥാന രഹിതമായ പ്രസ്താവനകളില്‍ അപലപിക്കുന്നുവെന്നും അത്തരം കാര്യങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും നേതാവ് പറഞ്ഞു.
ആകാശ് ആനന്ദിനെ പുറത്താക്കിയതിന് ഉദിത് രാജ് ബി.എസ്.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബി.എസ്.പിയെ ബി.ജെ.പി നിയന്ത്രിക്കുന്നുണ്ടെന്നുള്ളത് ഈ നീക്കങ്ങള്‍ തെളയിക്കുന്നുവെന്നും ഉദിത് രാജ് പറഞ്ഞതിന് പിന്നാലെയായിരുന്നു മായാവതിയുടെ പരാമര്‍ശം.
അതേസമയം മാര്‍ച്ച് 15ന് ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികം പൂര്‍ണമായും കൃത്യതയോടെ ആചരിക്കണമെന്നും മായാവതി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlight: Mayawati slams Uttarakhand government over closure of madrasas in Dehradun