ലഖ്‌നൗ: യു.പിയില്‍ ജാതി രാഷ്ട്രീം കളിച്ച് വോട്ടുപിടിക്കാന്‍ ഒരുങ്ങി ബി.ജെ.പിയും ബി.എസ്.പിയും. ബി.ജെ.പിക്ക് കൊടുത്തുപോയ വോട്ടിന്റെ പേരില്‍ യു.പിയിലെ ബ്രാഹ്മണ സമൂഹം പശ്ചാത്തപിക്കുകയാണെന്ന് മായാവതി പറഞ്ഞു.
ബി.എസ്.പി. അധികാരത്തില്‍ വന്നാല്‍ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മായാവതി പറഞ്ഞു.
” അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ബി.എസ്.പി. ജനറല്‍ സെക്രട്ടറി എസ്.സി. മിശ്രയുടെ നേതൃത്വത്തില്‍ ജൂലൈ 23 ന് അയോധ്യയില്‍ നിന്ന് ബ്രാഹ്മണ സമൂഹവുമായി ബന്ധപ്പെടാനും അവരുടെ താല്‍പ്പര്യങ്ങള്‍ ബി.എസ്.പി. ഭരണത്തില്‍ മാത്രം സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കും,” മായവതി പറഞ്ഞു.
ദലിത് സമുദായത്തെപ്പോലെ തന്നെ തന്റെ പാര്‍ട്ടിയെ ബ്രാഹ്മണ സമൂഹവും പിന്തുണയ്ക്കണമെന്ന് മായവതി ആവശ്യപ്പെട്ടു.
” ബി.ജെ.പിയും കോണ്‍ഗ്രസും ദളിതരെ സ്വാധീനിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. പണം ഉപയോഗിച്ചു, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി, ദളിത് സമൂഹത്തെ സ്വാധീനിക്കാന്‍ മാധ്യമങ്ങളെ പോലും ഉപയോഗിച്ചു. എന്നാല്‍ ഈ വ്യാജ വാഗ്ദാനങ്ങളില്‍ ദളിതര്‍ തെറ്റിദ്ധരിക്കപ്പെട്ടില്ല,” മായാവതി പറഞ്ഞു.