| Monday, 1st June 2020, 2:58 pm

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും ലോക്ക്ഡൗണില്‍ ഇളവുകള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുറച്ചുകൂടി ഗൗരവത്തോടെ കാര്യത്തെ സമീപിക്കേണ്ടിയിരിക്കുന്നുവെന്നും മായാവതി പറഞ്ഞു.

ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ 30 വരെയാണ് നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍.

ഈ ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നത് ശരിയായ നടപടിയല്ല. രാജ്യം മുഴുവന്‍ കൊവിഡിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രതയോടെയും ഗൗരവത്തോടെയും കാര്യത്തെ സമീപിക്കേണ്ടതുണ്ട്’, മായാവതി പറഞ്ഞു.

ഇത്രയും ഗുരുതരമായ അവസ്ഥയില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വ്യാപക ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മായാവതിയുടെ ഇടപെടല്‍. അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെയും മായാവതി ചോദ്യം ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more