ജയ്പൂര്‍: രാജാസ്ഥാനില്‍ ബി.എസ്.പിയുടെ വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചു വിട്ടു. പാര്‍ട്ടി അധ്യക്ഷ മായാവതിയുടേതാണ് നടപടി. സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മായാവതിയുടെ നീക്കം.
രാജസ്ഥാനില്‍ ബി.എസ്.പിയെ നയിക്കാന്‍ പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതമിനേയും രാജ്യസഭാ മുന്‍ എം.പി മങ്കത് അലിയെയും പാര്‍ട്ടി ചുമതലപ്പെടുത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തെ ആകെയുള്ള ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത് മായാവതിക്ക് വലിയ തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത്.
ബി.എസ്.പി എം.എല്‍.എ മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ രാജസ്ഥാനില്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍ ഉണ്ടാവുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയും 13 സ്വതന്ത്ര എം.എല്‍.എമാരില്‍ 12 എം.എല്‍.എമാരുടേയും പിന്തുണ കോണ്‍ഗ്രസിനായിരുന്നു. 12 സ്വതന്ത്ര എം.എല്‍.എമാരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.