| Saturday, 18th July 2020, 1:00 pm

രാജസ്ഥാനില്‍ ഉടന്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം; ഗെലോട്ടിന്റെ വഞ്ചന ഇനിയും അനുവദിക്കില്ലെന്ന് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കവെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. ഗെലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ട് എ
ത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഗെലോട്ട് ബി.എസ്.പിയെ പല കാലങ്ങളില്‍ വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എല്‍.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി പറഞ്ഞു.

നിലവില്‍ ഫോണ്‍ ടാപ്പിങുമായി ബന്ധപ്പെട്ടും ഗെലോട്ട് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് മായാവടി ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടത്.

2019ല്‍ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് ഉന്നംവെച്ചാണ് മായാവതിയുടെ ആക്രമണം. ബി.ജെ.പി എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന ഗെലോട്ടിന്റെ വാദത്തിനെതിരെ അന്ന് ബി.എസ്.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇപ്പോള്‍ പൈലറ്റിനൊപ്പം നില്‍ക്കുന്ന എം.എല്‍.എ രമേഷ് മീണയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more