ജയ്പൂര്‍: രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കവെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. ഗെലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ട് എ
ത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗെലോട്ട് ബി.എസ്.പിയെ പല കാലങ്ങളില്‍ വഞ്ചിച്ചിട്ടുണ്ട്. ബി.എസ്.പി എം.എല്‍.എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി പറഞ്ഞു.
നിലവില്‍ ഫോണ്‍ ടാപ്പിങുമായി ബന്ധപ്പെട്ടും ഗെലോട്ട് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് മായാവടി ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടത്.