ലഖ്‌നൗ: ബി.ജെ.പി നേതൃത്വത്തിലുള്ള യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ യു.പിയില്‍ നിന്ന് വിവാദങ്ങളുടെ വാര്‍ത്തകളാണ് പുറത്ത വരുന്നത്. താന്‍ പോകുന്ന വഴിയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും മടങ്ങിയതിന് പിന്നാലെ അവയെല്ലാം തിരിച്ചെടുക്കുകയും ചെയ്ത യോഗിയുടെ നടപടി വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.
Also read ‘വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുംബ്ലെ പടിയിറങ്ങി’; ദേശീയ ടീം പരിശീലക സ്ഥാനം കുംബ്ലെ രാജിവെച്ചു
സര്‍ക്കാര്‍ യോഗ ദിനാചരണത്തിന്റെ പേരില്‍ ഫണ്ടുകളും, സ്രോതസ്സുകളും ദുരുപയോഗം ചെയ്യുകയാണെന്ന് മായാവതി ആരോപിച്ചു. സര്‍ക്കാര്‍ തൊഴിലില്ലായ്മയും പട്ടിണിയും നീക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
“സര്‍ക്കാരിന്റെ പ്രാഥമികമായ ഭരണഘടനാപരമായ ഉത്തരവാദിത്വം തൊഴിലില്ലാത്ത കോടിക്കണക്കിന് പാവങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ്. കര്‍ഷകര്‍ക്ക്, തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുക എന്നത്” മായാവതി പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളുടെ സുഖത്തിനു വേണ്ടിയല്ല പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.