| Saturday, 1st August 2020, 8:47 pm

'മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സമ്മര്‍ദ്ദത്തില്‍'; എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിയമപരമായെന്നും ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.എസ്.പി അധ്യക്ഷയും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമ്മര്‍ദ്ദത്തിലാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമപ്രകാരമാണെന്നും ഗെലോട്ട് പറഞ്ഞു.

‘സഹോദരി മായാവതി സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സമ്മര്‍ദ്ദത്തിലാണ്. ബി.എസ്.പി എം.എല്‍.എമാര്‍ നിയമപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാല് ടി.ഡി.പി എം.പിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് രാജ്യസഭയിലെത്തിയപ്പോള്‍ ആരും ചോദ്യം ചെയ്തിട്ടില്ല,’ ഗെലോട്ട് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് എം.എല്‍.എമാര്‍ക്ക് ബി.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര വിപ്പ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഗെലോട്ടിന്റെ പ്രതികരണം.

നോട്ടീസ് നല്‍കിയത് പ്രകാരം ആറ് എം.എല്‍.എമാരും വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാകും. ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എമാര്‍ക്കും രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്കും ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ബി.എസ്.പിയുടെ ഹരജിയിലാണ് കോടതി നടപടി.

ആഗസ്റ്റ് 11 ന് നോട്ടീസില്‍ ഇരുകക്ഷികളും മറുപടി പറയണമെന്നാണ് കോടതി അറിയിച്ചത്. രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീണേക്കുമെന്ന ഘട്ടത്തിലാണ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മായാവതി ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കോണ്‍ഗ്രസിനെ ഉന്നം വെക്കുന്നതെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more