| Tuesday, 15th January 2019, 11:55 am

ഇന്ന് മുതല്‍ ബി.ജെ.പിക്ക് ഉറക്കമില്ലാത്ത രാത്രികള്‍, പിറന്നാള്‍ ദിനത്തില്‍ ബി.ജെപിക്ക് മുന്നറിയിപ്പുമായി ബി.എസ്.പി നേതാവ് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ ബി.ജെ.പിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ ആശംസിച്ച് ബി.എസ്.പി.നേതാവ് മായാവതി. ഇന്നെന്റെ 63-ാം പിറന്നാളാണ്. പക്ഷെ ആഘോഷിക്കാനുള്ള സമയമല്ല ഇത്. പകരം ബി.ജെപിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്താ സമ്മേളന്തതില്‍ മായാവതി പറഞ്ഞു.

ഇന്ന് ഞാന്‍ 63 തികഞ്ഞു. ആഘോഷിക്കാന്‍ സമയമില്ല. എസ്.പിയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ബി.ജെ.പിക്ക് ഇന്ന് മുതല്‍ ഉറക്കമില്ലാത്ത രാവുകളായിരിക്കും വാര്‍ത്താ സമ്മേളനത്തില്‍ മായാവതി പറഞ്ഞു.

ഈ വര്‍ഷത്തെ എന്റ പിറന്നാള്‍ ആഘോഷം ബി.ജെ.പിയുടെ തോല്‍വിക്കുള്ള സൂചനയാണ്. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് ഞങ്ങളത് നടപ്പിലാക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശാണ് ഇന്ത്യ ആര് ഭരിക്കുമെന്നും ആര് പ്രധാനമന്ത്രിയാകുമെന്നും തീരുമാനിക്കുക. അതുകൊണ്ട് നിങ്ങള്‍ തയ്യാറാകുകയെന്ന നിര്‍ദേശവും വാര്‍ത്താ സമ്മേളനത്തില്‍ മായാവതി അണികള്‍ക്ക് നല്‍കി.

ALSO READ: ”നെറികെട്ട രാഷ്ട്രീയം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കളിക്കില്ല, ബി.ജെ.പി ആദ്യം സ്വയം നീതി കാണിക്ക്” മന്ത്രി ഡി.കെ. ശിവകുമാര്‍

ലോകസഭയില്‍ ബി,ജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചാകും മത്സരിക്കുക.80 സീറ്റുള്ള സംസ്ഥാനത്ത് ഇരുകക്ഷികളും 38 എണ്ണത്തില്‍ വീതം മത്സരിക്കും.

കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും ഇരുവരും സ്ഥാനാര്‍ഥികകളെ നിര്‍ത്തുന്നില്ല.

എന്നാല്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ സാന്നധ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന സര്‍വേ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇത്തവണ ബി.ജെ.പി 44 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ഇന്ത്യ ടി.വിയും സി.എന്‍.എക്‌സും ചേര്‍ന്ന് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more