| Friday, 8th November 2019, 12:33 am

പാര്‍ട്ടിയുടെ പ്രതിച്ഛായ രക്ഷിക്കാന്‍ മുതിര്‍ന്ന സ്ഥാനങ്ങളിലേക്ക് മുസ്‌ലിം നേതാക്കളെ നിയമിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്വലാഖിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലും പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്നും മുഖം രക്ഷിക്കാനായി പാര്‍ട്ടിയുടെ മുതിര്‍ന്നസ്ഥാനങ്ങളിലേക്ക് മുസ്‌ലിം നേതാക്കളെ നിയമിച്ച് മായവതി. ലോക്‌സഭാപാര്‍ട്ടി നേതാവായി വീണ്ടും ഡാനിഷ് അലിയെയും സംസ്ഥാന പ്രസിഡന്റായി മകന്‍ മന്‍ക്വാദ് അലിയെയുമാണ് നിയമിക്കുന്നത്.

മുത്വലാഖിലും ആര്‍ട്ടിക്കിള്‍ 370 ലും ബി.എസ്.പി എടുത്ത നിലപാട് മുസ്‌ലിം സമുദായം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമായിട്ടുണ്ടെന്ന ധാരണയാണ് പുതിയ തീരുമാനത്തിനു പിന്നിലെ കാരണമെന്നാണ് വിലയിരുത്തല്‍.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍പ്പോലും ജയിക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം മുസ്‌ലിം സമുദായത്തിന്റെ അകല്‍ച്ച ആണെന്ന വിലയിരുത്തലിലാണ് മായാവതി.
രാജ്യ സഭയില്‍ മുത്വലാഖ് ബില്‍ പാസ്സാക്കുമ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതും ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാറിന് അനുകൂലമായ തീരുമാനമെടുത്തതും ബി.എസ്.പി യുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലിമെന്റില്‍ ഈ രണ്ട് വിഷയങ്ങളിലും സര്‍ക്കാരിനെതിരെ നിലപാടെടുത്ത സമാജ് വാദി ബി.എസ്.പി യെ പിന്തള്ളിക്കൊണ്ട് തങ്ങളാണ് മുസ് ലിം താല്പര്യങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയായി നില കൊള്ളുന്ന തെന്ന ബോധ്യം ഉണ്ടാക്കിയെടുത്തു. സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ നേതാവ് ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

ലാഖ് വിഷയത്തിലോ, ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യുന്ന കാര്യത്തിലോ ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിനനുസൃതമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മായവതിയെന്നും അനുകൂലമായ രണ്ടാമത്തെ വോട്ട് അംബേക്കറിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായിട്ടാണെന്നും അത് ലഡാക്കിലെ ബുദ്ധമതക്കാര്‍ക്ക് അനുകൂലമായിട്ടാണെന്നുമാണ് മായവതി പറയുന്നതെന്ന് ബി.എസ്.പി യുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു. അപ്പോഴും എന്തുകൊണ്ടാണ് ഡാനിഷ് അലിയെ അന്ന നീക്കം ചെയ്തതെന്നും ഇപ്പോള്‍ വീണ്ടും നിയമിക്കുന്നതെന്നതിനും വിശദീകരണമില്ല.

മുത്വലാഖ് വിഷയത്തിലും ആര്‍ട്ടിക്കിള്‍ 370 ന്റെ കാര്യത്തിലും പാര്‍ട്ടി തീരുമാനത്തിന് എതിരായിരുന്നു അലി. ഈ വിഷയങ്ങളില്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും സ്വീകരിച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more