| Sunday, 22nd December 2019, 10:37 am

'വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അറസ്റ്റ് വരിച്ചത്, ഉത്തര്‍പ്രദേശുകാരന്‍ എന്തിന് ദല്‍ഹിയില്‍?'; ചന്ദ്രശേഖര്‍ ആസാദിനെതിരെ മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചതില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വിമര്‍ശനവുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുവായി ദളിതുകള്‍ കരുതുന്നത് ചന്ദ്രശേഖര്‍ ആസാദ് എതിര്‍പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.എസ്.പിയുടെ ജനപിന്തുണ തകര്‍ക്കാന്‍ നോക്കുന്നയാളാണെന്നാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അദ്ദേഹം പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുക്കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മായാവതി ട്വീറ്റ് ചെയ്തു.

ഉദാഹരണത്തിന് അദ്ദേഹം ഉത്തര്‍പ്രദേശുകാരനാണ്. പക്ഷേ അദ്ദേഹം പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ദല്‍ഹി ജമുഅ മസ്ജിദ് പ്രക്ഷോഭത്തിലാണ് പങ്കെടുക്കുന്നത്, എന്നിട്ട് നിര്‍ബന്ധപൂര്‍വം അറസ്റ്റിലാവുന്നു. കാരണം ദല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവെന്നതാണെന്നും മായാവതി ട്വീറ്റില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രത്യേക താല്‍പര്യമുള്ള കാര്യങ്ങള്‍, സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ബി.എസ്.പി പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടു. പാര്‍ട്ടി അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കില്ലെന്നും മായാവതി പറഞ്ഞു.

We use cookies to give you the best possible experience. Learn more