| Friday, 5th April 2024, 2:52 pm

അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു, പക്ഷെ ഇപ്പോള്‍ ഇല്ല; അടുത്ത ലക്ഷ്യം തുറന്ന് പറഞ്ഞ് മയങ്ക് യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ
പരാജയപ്പെടുത്തി സീസണിലെ രണ്ടാം നേടിയത്.

മത്സരത്തില്‍ ലഖ്‌നൗ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മായങ്ക് യാദവ് നടത്തിയത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ ആണ് മായങ്ക് നേടിയത്. 3.50 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ബെംഗളൂരു താരങ്ങളായ രജത് പടിതാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പുറത്താക്കിയാണ് മയാങ്ക് കരുത്ത് കാട്ടിയത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും യാദവ് സ്വന്തമാക്കി. 155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനുള്ള കഴിവാണ് മയങ്കിന് ക്രിക്കറ്റ് ലോകത്തില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. ഇതോടെ നിരവധി താരങ്ങള്‍ മായങ്കിനെ 2024 ടി-20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മായങ്ക് യാദവ്.

എന്നാല്‍ യാദവ് തന്റെ സെലക്ഷനെക്കുറിച്ച് ആലോചിക്കുന്നില്ല.

‘കുറച്ചുകാലം മുമ്പ് ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സ്‌ക്വാഡിലെ എന്റെ സ്ഥാനത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി കളിക്കുന്നതിലാണ് എന്റെ ഏക ശ്രദ്ധ,’ യാദവ് റെവ്സ്പോര്‍ട്സിനോട് പറഞ്ഞു.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പഞ്ചാബിനെതിരെ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും താരം നേടിയിരുന്നു. ആ മത്സരത്തിലും താരം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

ഏപ്രില്‍ ഏഴിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ലഖ്നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ എകാന സ്പോര്‍ട്സിറ്റി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. വരാനിരിക്കുന്ന മത്സരത്തിലും ഈ 21 കാരന്‍ മിന്നും പ്രകടനം പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content highlight: Mayank Yadav Talking His Next Aim

We use cookies to give you the best possible experience. Learn more