രഞ്ജി ട്രോഫിയില്‍ നേട്ടവുമായി കര്‍ണാടക നായകന്‍ മായാങ്ക് അഗര്‍വാള്‍. ഗുജറാത്തിനെതിരെയായിരുന്നു കര്‍ണാടക നായകന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
124 പന്തല്‍ 109 റണ്‍സ് നേടി കൊണ്ടായിരുന്നു മയാങ്കിന്റെ മികച്ച ബാറ്റിങ്. 17 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരം ബാറ്റ് വീശിയത്. ടീം ടോട്ടല്‍ 39.1 ഓവറില്‍ 172 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അഗര്‍വാളിന്റെ പുറത്താവല്‍. ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗാജയുടെ പന്തില്‍ ഹെറ്റ് പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു അഗര്‍വാള്‍ പുറത്തായത്.
ഗുജറാത്തിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നടക്കുന്ന ടോസ് നേടിയ കര്‍ണാടക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ദേശീയ ഗുജറാത്ത് 264 റണ്‍സിന് പുറത്താവുകയായിരുന്നു. ഗുജറാത്ത് ബാറ്റിങ് നിരയില്‍ കഷ്തിജ് പട്ടേല്‍ 161 പന്തില്‍ 95 റണ്‍സും ഉമാങ് കുമാര്‍ 143 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
കര്‍ണാടകയുടെ ബൗളിങ് നിലയില്‍ വി. കൗഷിക്ക് നാല് വിക്കറ്റും പ്രസിദ് കൃഷ്ണ, വൈശാഖ് വിജയ് കുമാര്‍, രോഹിത് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക നായകന്‍ അഗര്‍വാളിന്റെ സെഞ്ച്വറി മികവില്‍ മികച്ച ലീഡ് നേടുകയായിരുന്നു. കര്‍ണാടകന്‍ നായകന് പുറമെ ഓപ്പണര്‍ രവികുമാര്‍ സമറാത്ത് 60 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Mayank Agarwal score a century in Ranji trophy.