| Monday, 27th December 2021, 9:42 pm

വിട്ടുകളയുകയാണ്, അല്ലെങ്കില്‍ ഞാനൊരു മോശം കളിക്കാരനാണെന്ന് മുദ്ര കുത്തും, മാച്ച് ഫീസും തരില്ല; വിവാദത്തിന് പിന്നാലെ മായങ്ക് അഗര്‍വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ മായങ്ക്, വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താവുന്നത്.

എന്നാല്‍ മായങ്കിന്റെത് എല്‍.ബി.ഡബ്ല്യു അല്ലെന്ന് റിപ്ലേകളില്‍ വ്യക്തമായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍, കൂടുതല്‍ പരിശേധനകള്‍ക്ക് ശേഷം അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.

ഇതേക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

‘അഭിപ്രായം പറയാന്‍ എനിക്കനുവാദമില്ല. അതിനാല്‍ത്തന്നെ ആ വിഷയം വിട്ടുകളയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ഞാനൊരു മോശം കളിക്കാരനാണെന്ന പഴി കേള്‍ക്കേണ്ടി വരും, മാച്ച് ഫീസും വെട്ടിക്കുറയ്ക്കും,’ താരം പറയുന്നു.

സെഞ്ചൂറിയനില്‍ വെച്ച് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിലാണ് മായങ്ക് പുറത്തായത്.

60 റണ്‍സുമായി ടീമിന്റെ നില ഭദ്രമാക്കുകയായിരുന്ന മായങ്കിനെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ ആദ്യം അംപയര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് പ്രോട്ടീസ് ക്യാപ്റ്റന്‍ എല്‍ഗര്‍ റിവ്യൂവിന് പോയതോടെയാണ് മായങ്ക് ‘ഔട്ടായി’ മടങ്ങിയത്.

ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോതെന്നും വ്യക്തമായതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

രണ്ടാം ദിവസം കളി മഴമൂലം തടസ്സപ്പെട്ടിരുന്നു. നിലവില്‍ 273 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight: Mayank Agarwal about his controversial dismissal in India vs South Africa first test

We use cookies to give you the best possible experience. Learn more