മെല്‍ബണ്‍: ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന് അര്‍ധസെഞ്ച്വറി. 95 പന്തില്‍ ആറ് ബൗണ്ടറികളോടെയാണ് മയാങ്ക് അര്‍ധസെഞ്ച്വറി പിന്നിട്ടത്.
ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയാണിത്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 8 റണ്‍സെടുത്ത ഹനുമ വിഹാരിയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 19 റണ്‍സുമായി പൂജാരയാണ് മയാങ്കിനൊപ്പം ക്രീസില്‍.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എല്‍. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തിയതോടെ ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മയാങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.
ALSO READ: ഈ വര്‍ഷം മികച്ചത്; അടുത്ത വര്‍ഷം ഗംഭീരമാക്കും: റാഫേല്‍ നദാല്‍
ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മയാങ്ക്.
എല്ലാ വര്‍ഷവും ക്രിസ്മസ് പിറ്റേന്നു മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞതിന്റെ ചരിത്രമാണ് ഓസീസിന്റേത്. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ ടോസിനായി ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലെറും എത്തിയിരുന്നു. ഓസീസ് ടീമിന്റെ ഉപനായകനായി ക്യാപ്റ്റന്‍ ടിം പെയ്നിനൊപ്പമാണ് ഷില്ലെര്‍ എത്തിയത്.
ഹൃദ്രോഗ ബാധിതനായ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് കോച്ച് അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ഷില്ലെറെ ടീമിനൊപ്പം കൂട്ടുകയുമായിരുന്നു. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് ലെഗ് സ്പിന്നര്‍ കൂടിയായ ഷില്ലെര്‍.
നേരത്തെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ ഓസീസിനെ നയിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും ഷില്ലെര്‍ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇപ്പോള്‍ സാധിച്ചുകൊടുക്കുന്നത്.
WATCH THIS VIDEO: