| Wednesday, 18th April 2018, 5:06 pm

മായാനദി ഒഴുകുകയാണ്...പുല്ലാങ്കുഴലിലൂടെ; ആരാധകര്‍ എറ്റെടുത്ത സംഗീത ബാന്റിന്റെ വീഡിയോ വൈറലാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മായാനദി. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റിയതാണ്.

റെക്‌സ് വിജയന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന മായാനദിയിലെ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനം യുവാക്കളടക്കമുള്ളവരുടെ ഹരമായി മാറിയിരിക്കയാണ്. ഷഹബാസ് അമന്റെ ശബ്ദവും മികച്ച പശ്ചാത്തലസംഗീതവുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത.

ഇപ്പോഴിതാ ഈ ഗാനത്തെ അതേ രീതിയില്‍ പുനര്‍ നിര്‍മ്മിച്ചിരിക്കയാണ് c major 7 എന്ന മ്യൂസിക് ബാന്റിലെ കലാകാരന്‍മാര്‍. ഈ ഗാനത്തെ പുതിയൊരു രീതിയില്‍ തനിമയൊട്ടും ചോരാതെ നിര്‍മ്മിച്ച ഇവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കയാണ്.


ALSO READ: മലയാളത്തില്‍ ‘ബിഗ് ബോസ് ‘ ആയി മോഹന്‍ലാല്‍


ഷഹബാസ് അമന്‍ പാടി സുന്ദരമാക്കിയ ഈ ഗാനം പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത് പുല്ലാങ്കുഴലിന്റെ സ്വരമാധുരിയിലാണ്.

പുല്ലാങ്കുഴല്‍ നാദത്തില്‍ മിഴിയില്‍ നിന്നും ഗാനം കേള്‍ക്കാന്‍ സാധിച്ച ത്രില്ലിലാണ് ഇപ്പോള്‍ ഈ പാട്ടിന്റെ ആരാധകര്‍.

പാട്ടിന് പശ്ചാത്തലമേകാന്‍ ഗിറ്റാറും കീബോര്‍ഡുമായി മറ്റൊരു കൂട്ടം കലാകാരന്‍മാരും ഗാനത്തിന് പിന്നിലുണ്ട്. ഒരു പുഴയുടെ തീരത്ത് നിന്ന് ചിത്രീകരിച്ചിരിക്കുന്ന വീഡിയോയുടെ പശ്ചാത്തലവും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലാണ്.

പ്രേക്ഷകപ്രീതി നേടുന്ന ഗാനങ്ങള്‍ക്ക് റിമേക്കുകള്‍ വരുന്നത് പതിവാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഗാനത്തിന്റെ ഒറിജിനല്‍ വേര്‍ഷനുമായി നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവരുടെ പുല്ലാങ്കുഴല്‍ സംഗീത സദ്യയെന്നാണ് ആരാധകര്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more