| Wednesday, 2nd December 2020, 1:07 pm

ഹാര്‍ട്ട് വേണോ കിഡ്ണി വേണോ കരള് വേണോ ലൈവില്‍ വരൂ; നന്മമരത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ റിയാസ് ഖാന്‍ നായകനായെത്തുന്ന മായക്കൊട്ടാരത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങി. നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിയാസ് ഖാന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകരെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍ എന്ന ആരോപണമുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സിനിമയുടെ രണ്ടാമതൊരു പോസ്റ്റര്‍ കൂടി പുറത്തു വന്നിരിക്കുന്നത്.

കിഡ്ണി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്പന് വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നാണ് പോസ്റ്ററിലുള്ളത്.രോഗം വന്നാല്‍ അവയവങ്ങള്‍ എടുത്തു മാറ്റി അവിടം കമ്പ്യൂട്ടര്‍ വത്കരിക്കും, സ്ഥാനാര്‍ത്ഥിയെ പുകഴ്ത്തി തള്ളുന്ന കൂലിതൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും എന്നീ വാഗ്ദാനങ്ങളും പോസ്റ്ററില്‍ കാണാം.

ഹാര്‍ട്ട് വേണോ, കിഡ്ണി വേണോ, കരള് വേണോ, ലൈവില്‍ വരൂ എന്നാണ് മുദ്രാവാക്യമായി പറയുന്നത്. ഒപ്പുകളെ കളിയാക്കുന്ന രീതിയിലുള്ള ‘ശൂ’ എന്നാണ് നന്മമരത്തിന്റെ ഒപ്പായി കാണിച്ചിരിക്കുന്നത്.

ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം.

സിനിമയുടെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെയും ചേര്‍ത്ത് വെച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി ഫിറോസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇവര്‍ക്ക് വേണ്ടത് രാഷ്ട്രീയവും മതവും ആണെങ്കില്‍ അവരുടെ മുന്‍പില്‍ മുട്ടുമടക്കാന്‍ താത്പര്യമില്ലെന്നും താന്‍ കള്ളപ്പണം വെളുപ്പിക്കുകയോ സ്വര്‍ണം കടത്തുകയോ മയക്കുമരുന്ന് വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നിര്ധനനായ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് ഫിറോസ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mayakottaram film second poster with riyas khan
 

Latest Stories

We use cookies to give you the best possible experience. Learn more