ഗോവിന്ദ് പന്‍സാരെ എന്ന ആ കമ്മ്യൂണിസ്റ്റ് ജീവന്‍ നല്‍കിയത് എന്തിനു വേണ്ടി അഥവാ പാന്‍സാരെയെ കൊന്നത് ആരാണ്?
Daily News
ഗോവിന്ദ് പന്‍സാരെ എന്ന ആ കമ്മ്യൂണിസ്റ്റ് ജീവന്‍ നല്‍കിയത് എന്തിനു വേണ്ടി അഥവാ പാന്‍സാരെയെ കൊന്നത് ആരാണ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th February 2015, 7:31 pm

“വിയോജിക്കുന്നവരെ ഡിസിപ്ലിന്‍ പഠിപ്പിക്കാനും ശിക്ഷിക്കാനും അധീശ മതം, വര്‍ഗം, ജാതി, പിതൃമേധാവിത്വം എന്നിവയോടൊപ്പം ആഗോള കമ്പോളത്തിന്റെ സമ്മര്‍ദ്ദ ഘടകങ്ങളും കൂടിച്ചേരുമ്പോള്‍ അവ നന്നായി പ്രവര്‍ത്തിക്കുന്നതുകാണാം. കുത്തകകളുടെ പിന്തുണ ഇല്ലാതെ ഗണേശോല്‍സവവും ദുര്‍ഗാ പൂജയും സാധ്യമല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ചൂഷണാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങള്‍ക്കും കമ്പോളധിഷ്ഠിത നയങ്ങളാല്‍  നിയന്ത്രിക്കപ്പെടുന്ന ആചാരങ്ങള്‍ക്കും നിര്‍ണായകമായ വര്‍ഗീയ രാഷ്ട്രീയങ്ങള്‍ക്കുമെതിരെ ശക്തിയുക്തം ശബ്ദമുയര്‍ത്തുന്ന സഖാവ് പന്‍സാരെയെപോലെയുള്ള വ്യക്തിത്വങ്ങളെ വധിക്കാനായി ഇത്തരം ശക്തികള്‍ തിരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ഇത്തരം സംഗതികള്‍ വലതുപക്ഷ സംഘടനകളുടെ ഒത്താശയും പിന്തുണയുമില്ലാതെ സംഭവ്യവുമല്ല.” മായാ പണ്ഡിറ്റ് എഴുതുന്നു…

pansare--title

| ഒപ്പീനിയന്‍ | മായാ പണ്ഡിറ്റ്
| മൊഴിമാറ്റം | ഷഫീക്ക് എച്ച് |

“ജനങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരെല്ലാം തന്നെ ഇപ്പോള്‍ മൗനത്തിലാണ്. അതുകൊണ്ട് തന്നെ ജാനാധിപത്യ ശക്തിളുടെ ഏതൊരു ശബ്ദത്തെയും, സ്വേച്ഛാധികാര വാഴ്ചകള്‍ക്കെതിരായ ഏതൊരു വെല്ലുവിളികളെയും തകര്‍ത്തുകളയാനായി ഭീകരത അഴിച്ചുവിടാന്‍ സാധിക്കുന്നു.”

അടുത്തകാലത്ത് ജനാധിപത്യ മതേതര ഇന്ത്യയെ പിടിച്ചുകുലുക്കിയ സംഭവമാണല്ലോ സഖാവ് ഗോവിന്ദ് പന്‍സാരെയുടെ വധം. ആക്രമികള്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഭാര്യയുടെയും നേരെ നിറയൊഴിക്കുകയും ദിവസങ്ങള്‍ക്കുള്ളി ആ മഹാനായ വിപ്ലവകാരി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്റെ ഘാതകരെ ഒന്ന് തൊട്ടു നോവിക്കാന്‍ പോലുമാവാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഏത് വിഷയമുണ്ടാകുമ്പോഴും വലിയ ഒച്ചപ്പാടുകളെങ്കിലും ഉയരുന്ന രാഷ്ട്രീയ കേരളത്തില്‍ ഈ മരണം നേര്‍ത്ത പ്രതികരണമാണ് സൃഷ്ടിച്ചതെന്ന് പറയാതെ വയ്യ.

മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമരാഹിത്യവും അരാജകത്വവും ഒരിക്കല്‍ക്കൂടി മുന്നോട്ട് വന്നിരിക്കുകയാണ്.

പന്‍സാരെയുടെ കൊലപാതകം വലിയ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് നമുക്ക് മുന്നില്‍ വീണ്ടും അനാവരണം ചെയ്തിരിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷരാഷ്ട്രീയത്തിന്റെ നേര്‍ ചിത്രമായിരുന്നു സഖാവ് പന്‍സാരെക്ക് നേരെയുണ്ടായ ആക്രമണം. ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുന്ന ഭീകരതയാണ് ഇതിലൂടെ നമ്മുടെ മുന്നില്‍ നഗ്നമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സഖാവ് പന്‍സാരെയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും, എന്തുകൊണ്ട് അദ്ദേഹം ഹൈന്ദവ ഫാസിസ്റ്റുകളുടെ അപ്രീതിക്ക് അല്ലെങ്കില്‍ വൈരത്തിന് ഇരയായി എന്നുമുള്ള വ്യക്തമായ ചിത്രം മലയാളികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ടോ എന്നതും തര്‍ക്ക വിഷയമാണ്. പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇ.പി.ഡബ്ല്യൂവിന്റെ ഏറ്റവും പുതിയലക്കം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഈ ലേഖനം. പാന്‍സാരെയുടെ രാഷ്ട്രീയത്തെയും അദ്ദേഹം കൊലചെയ്യപ്പെട്ട രാഷ്ട്രീയത്തെയും ചെറുതായെങ്കിലും വ്യക്തമാക്കാന്‍ ഈ ലേഖനം ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

-എഡിറ്റര്‍

2015 ഫെബ്രുവരി 16 രാവിലെ 9.30ന് പ്രഭാതസവാരി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സഖാവ് ഗോവിന്ദ് പന്‍സാരെയും അദ്ദേഹത്തിന്റെ ഭാര്യ ഉമാ പന്‍സാരെയും ക്ലോസ് റേഞ്ചില്‍ വെടിയേറ്റ് വീണത്. ഒരു ബുള്ളറ്റ് അദ്ദേഹത്തിന്റെ കഴുത്തിലെ മൃദുല പേശികളിലൂടെ തുളഞ്ഞ് കയറിയെങ്കില്‍ മറ്റൊന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ തകര്‍ത്തുകൊണ്ട് കക്ഷത്തിലൂടെയും വേറൊന്ന് അദ്ദേഹത്തിന്റെ മുട്ടിനെയും തകര്‍ത്തുകളഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യയും ഗുരുതരമായ മുറുവുകളാണ് ഏറ്റുവാങ്ങിയത്. അവരുടെ തലയോട്ടിക്കാണ് പരുക്കേറ്റത്. ഡോക്ടര്‍മാര്‍ പറയുന്നത് അവരുടെ ആരോഗ്യം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നാണ്.

മതനിരപേക്ഷ, യുക്തിവാദ, ഇടതുപക്ഷ, ജനാധിപത്യ പ്രസ്ഥാനത്തില്‍ നിന്നുള്ള വിയോജനശബ്ദങ്ങള്‍ക്ക് നേരെ കടന്നുവന്ന സമാന സ്വഭാവത്തിലുള്ള രണ്ടാമത്തെ ആക്രമണമാണ് ഇത്. നമ്മുടെ രാഷ്ട്രീയഘടനയുടെ അടിസ്ഥാനം തന്നെ ഒരിക്കല്‍ക്കൂടി ഇത് പിടിച്ച് കുലുക്കിരിക്കുന്നു.

മഹാരാഷ്ട്രാ അസംബ്ലി 2005ല്‍ പാസാക്കിയ  മന്ത്രവാദ വിരുദ്ധ ബില്ലിനുവേണ്ടി ശ്രദ്ധാപൂര്‍വ്വവും അവിശ്രാമവും പോരാടിക്കൊണ്ട് നരേന്ദ്ര ധബോല്‍ക്കര്‍ കാവിശക്തികളുടെ ഉഗ്രകോപം ക്ഷണിച്ചുവരുത്തി. അതേ വിധത്തില്‍ തന്നെ നീണ്ട കാലങ്ങളോളം പശ്ചിമ മഹാരാഷ്ട്രയില്‍ ഇടത് ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ അമരത്ത് തന്നെ സഖാവ് പാന്‍സാരെ ഉണ്ടായിരുന്നു. ധബോല്‍ക്കറിന്റെയും സഖാവ് പന്‍സാരെയുടെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നത് നമ്മുടെയെല്ലാം അടിസ്ഥാന രാഷ്ട്രീയ ഘടനയില്‍ പിടിപെട്ടിട്ടുള്ള രോഗത്തിന്റെ ലക്ഷണങ്ങളാണ്.

Dhabholkar

ആക്റ്റിവിസ്റ്റുകള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍

നരേന്ദ്ര ധബോല്‍ക്കറും പ്രഭാത സവാരികഴിഞ്ഞു തിരികെ വരുന്ന സന്ദര്‍ഭത്തിലാണ് പൂനെയില്‍ വെച്ച് ഇതേരീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതുവരെയും കുറ്റവാളികളെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല. പിന്നെ കുറ്റവാളികളെ പിടികൂടുന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ.

മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന നിയമരാഹിത്യവും അരാജകത്വവും ഒരിക്കല്‍ക്കൂടി മുന്നോട്ട് വന്നിരിക്കുകയാണ്. തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും മറ്റ് അരികുവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മതേതര ജനാധിപത്യശക്തികള്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

ജനങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരെല്ലാം തന്നെ ഇപ്പോള്‍ മൗനത്തിലാണ്. അതുകൊണ്ട് തന്നെ ജാനാധിപത്യ ശക്തിളുടെ ഏതൊരു ശബ്ദത്തെയും, സ്വേച്ഛാധികാര വാഴ്ചകള്‍ക്കെതിരായ ഏതൊരു വെല്ലുവിളികളെയും തകര്‍ത്തുകളയാനായി ഭീകരത അഴിച്ചുവിടാന്‍ സാധിക്കുന്നു.

മഹാരാഷ്ട്രാ അസംബ്ലി 2005ല്‍ പാസാക്കിയ  മന്ത്രവാദ വിരുദ്ധ ബില്ലിനുവേണ്ടി ശ്രദ്ധാപൂര്‍വ്വവും അവിശ്രാമവും പോരാടിക്കൊണ്ട് നരേന്ദ്ര ധബോല്‍ക്കര്‍ കാവിശക്തികളുടെ ഉഗ്രകോപം ക്ഷണിച്ചുവരുത്തി. അതേ വിധത്തില്‍ തന്നെ നീണ്ട കാലങ്ങളോളം പശ്ചിമ മഹാരാഷ്ട്രയില്‍ ഇടത് ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ അമരത്ത് തന്നെ സഖാവ് പാന്‍സാരെ ഉണ്ടായിരുന്നു. ധബോല്‍ക്കറിന്റെയും സഖാവ് പന്‍സാരെയുടെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നത് നമ്മുടെയെല്ലാം അടിസ്ഥാന രാഷ്ട്രീയ ഘടനയില്‍ പിടിപെട്ടിട്ടുള്ള രോഗത്തിന്റെ ലക്ഷണങ്ങളാണ്.

അടുത്ത പേജില്‍ തുടരുന്നു

തൊഴിലാളികള്‍ക്കുവേണ്ടി അവരുടെ അവകാശങ്ങള്‍, മാന്യമായ കൂലി, ഭക്ഷണം, മറ്റ് പൗരാവകാശങ്ങള്‍ എന്നിവ ഉദ്‌ബോധിപ്പിക്കുന്ന വിധത്തില്‍ ഒട്ടനവധി ലഘുലേഖകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. മാത്രവുമല്ല സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍ക്കുമേലുളള്ള പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളെ അദ്ദേഹം വരച്ചുകാട്ടിക്കൊണ്ടുമിരുന്നു.

govind-pansare

ആക്ടിവിസ്റ്റുകള്‍ ഒരു രാഷ്ട്രീയ ഭീഷണിയാണോ?

ഭരണ ശക്തികള്‍ക്ക് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ ഒരു രാഷ്ട്രീയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന വസ്തുതയെയാണോ ഈ ആക്രമണങ്ങള്‍ സവിശേഷമായി ചൂണ്ടിക്കാണിക്കുന്നത്?

നരേന്ദ്ര ധബോല്‍ക്കറും സഖാവ് പന്‍സാരെയും വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ശക്തരായ പോരാളികളായിരുന്നു.

പൃഥ്വിരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്താണ് മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കര്‍ വധിക്കപ്പെടുന്നത്. ഇപ്പോഴവിടെ ദേവേന്ദ്ര ഫട്ണാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് ഭരിക്കുന്നത്. എന്നാല്‍ നരേന്ദ്ര ധബോല്‍ക്കറിനെയോ സഖാവ് പന്‍സാരയെയോ അധികാരശക്തികള്‍ക്കെതിരെയുള്ള പ്രത്യക്ഷ രാഷ്ട്രീയ ഭീഷണിയായി കരുതപ്പെടുന്നില്ല. മാത്രവുമല്ല ധബോല്‍ക്കറും പന്‍സാരെയും ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തക്കവിധം രാഷ്ട്രീയപരമായി ശക്തര്‍പോലുമല്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം പോലും വ്യക്തമാക്കുന്നത്.

എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും ആസൂത്രിതമായ ആക്രമണങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായത്? അതാരാണ് ഇത് ചെയ്തത്? ഉദാരീകരണം, സ്വകാര്യവല്‍ക്കരണം എന്നീ സാമ്പത്തികനയങ്ങളോട് പാന്‍സാരെ വെച്ചുപുലര്‍ത്തുന്ന  ശക്തമായ നിലപാടുകളാണോ അതോ വലതുപക്ഷ രാഷ്ട്രീയ പരിസരത്തില്‍ നിന്നും വരുന്ന വര്‍ഗ്ഗീയത, മതമൗലീകവാദം, വിദ്വേഷത്തിന്റെ യുക്തിരഹിത രാഷ്ട്രീയം എന്നിവയോട് അദ്ദേഹം വെച്ചുപുലര്‍ത്തുന്ന സമീപനങ്ങളോ? ഏതാണ് ഇതിനു കാരണം? ഇതിനുള്ള ചില ഉത്തരങ്ങള്‍ അദ്ദേഹത്തിന്റെ കൃതികള്‍  നമുക്ക് നല്‍കിയേക്കും.

പന്‍സാരെയുടെ രാഷ്ട്രീയ ജീവിതം

സി.പി.ഐയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് സഖാവ് പന്‍സാരെ. അദ്ദേഹം പാര്‍ട്ടുയുടെ ആസൂത്രകനും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുമാണ്. മാത്രവുമല്ല പ്രക്ഷോഭരാഷ്ട്രീയങ്ങളുടെ വ്യത്യസ്ത രൂപങ്ങളില്‍ അദ്ദേഹം ഇടപെട്ടുകൊണ്ടുമിരിക്കുകയായിരുന്നു. നിരവധി തൊഴിലാളികളെ ട്രെഡുയൂണിയന്‍ പ്രസ്ഥാനത്തിലേയ്ക്ക് സംഘടിപ്പിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അരികുവല്‍ക്കരിക്കപ്പെടുന്നവരോടുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ക്കും മാധ്യമങ്ങളെയും സംസ്‌കാരത്തെയും നിയന്ത്രിക്കുന്നതിനെതിരെയും മതഭ്രാന്തരായ നേതാക്കളുടെ അടിച്ചമര്‍ത്തല്‍ മനോഭാവത്തിനെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ട് മഹാരാഷ്ട്രയിലെ പുരോഗമന പരിഷ്‌കരണ പാരമ്പര്യത്തിന്റെ ( radical reformist tradition) നേരവകാശിയായി മാറുകയായിരുന്നു അദ്ദേഹം.

saffron-Fascists-1

തൊഴിലാളികള്‍ക്കുവേണ്ടി അവരുടെ അവകാശങ്ങള്‍, മാന്യമായ കൂലി, ഭക്ഷണം, മറ്റ് പൗരാവകാശങ്ങള്‍ എന്നിവ ഉദ്‌ബോധിപ്പിക്കുന്ന വിധത്തില്‍ ഒട്ടനവധി ലഘുലേഖകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. മാത്രവുമല്ല സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍ക്കുമേലുളള്ള പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളെ അദ്ദേഹം വരച്ചുകാട്ടിക്കൊണ്ടുമിരുന്നു.

ഏറ്റവും അടുത്തകാലത്തായി കൊല്‍ഹാപൂരിലെ ടോള്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ അമരക്കാരിലൊരാളും ആസൂത്രകരിലൊരാളും സഖാവ് പന്‍സാരെയായിരുന്നു. അവിടത്തെ ടോള്‍ സംഭരണത്തിന് വിഘാതമായി എന്‍.ഡി പാട്ടീല്‍ മുതലായ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഈ വൃദ്ധ സഖാവും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ സ്വകാര്യവല്‍ക്കരണ നയങ്ങളെയാണ് ഈ പ്രക്ഷോഭം പ്രശ്‌നവല്‍ക്കരിച്ചത്.

നരേന്ദ്ര ധബോല്‍ക്കറും സഖാവ് പന്‍സാരെയും വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ശക്തരായ പോരാളികളായിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍ തന്റെ യുക്തിവാദ സംഘടനയായ “അന്ധശ്രദ്ധാ നിര്‍മ്മൂലന്‍ സമിതി”യിലൂടെ മതത്തിന്റെ മറവില്‍ പൗരോഹിത്യവും മൗലികവാദ രാഷ്ട്രീയവും ജാട് പഞ്ചായത്തുകളടക്കം വര്‍ഗീയ ശക്തികള്‍ നടത്തുന്ന അന്ധവിശ്വാസങ്ങള്‍ക്കും അതിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുമെതിരെ ശക്തമായ യുദ്ധം തന്നെ അഴിച്ചുവിട്ടു.

അതേസമയം പന്‍സാരെയാവട്ടെ, മഹാത്മാ ഫൂലെ, സാഹുമഹാരാജ്, അംബേദ്ക്കര്‍ തുടങ്ങിയവരുടെ അനുയായിയായിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടത് ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും അനീതിയെയും അടിച്ചമര്‍ത്തലിനെയും പറ്റി അവര്‍ക്ക് ബോധ്യം ഉണ്ടാക്കുന്നതിലും പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് അവരെ ഉത്സാഹികളാക്കുന്നതിലുമായിരുന്നു.

അരികുവല്‍ക്കരിക്കപ്പെടുന്നവരോടുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ക്കും മാധ്യമങ്ങളെയും സംസ്‌കാരത്തെയും നിയന്ത്രിക്കുന്നതിനെതിരെയും മതഭ്രാന്തരായ നേതാക്കളുടെ അടിച്ചമര്‍ത്തല്‍ മനോഭാവത്തിനെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ട് മഹാരാഷ്ട്രയിലെ പുരോഗമന പരിഷ്‌കരണ പാരമ്പര്യത്തിന്റെ ( radical reformist tradition) നേരവകാശിയായി മാറുകയായിരുന്നു അദ്ദേഹം.

അടുത്ത പേജില്‍ തുടരുന്നു

ചരിത്ര തെളിവുകളുടെ തന്നെ അടിസ്ഥാാനത്തില്‍ ശിവാജി ഒരു ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്ര “റായത്തു”കള്‍ക്കുവേണ്ടി അഥവാ കര്‍ഷകര്‍ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നുവെന്നും മാത്രവുമല്ല ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ല മറിച്ച് കര്‍ഷകര്‍, സ്ത്രീകള്‍, ശൂദ്രാദിശൂദ്രന്മാര്‍ എന്തിനേറെ മുസ്‌ലീങ്ങളുടെ പോലും സംരക്ഷകനായിരുന്നു ശിവജിയെന്നും അദ്ദേഹം വളരെ അനായാസമായി വിവരിച്ചു.

sivaji
“ആരാണ് ശിവാജി” എന്ന പാന്‍സാരെയുടെ ലഘുലേഖ

“ആരാണ് ശിവാജി” (ശിവാജി കോന്‍ ഹോത്താ?) എന്ന പാന്‍സാരെയുടെ ലഘുലേഖ മറാഠിയിലും ഇംഗ്ലീഷിലുമായി രണ്ട് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ സാംസ്‌കാരിക ദേശീയതയുടെ വക്താക്കള്‍ പൊതുബോധത്തില്‍ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുത്തതും പില്‍ക്കാല കാവിസൈദ്ധാന്തികര്‍ അംഗീകരിച്ചിരുന്നതുമായ നിരവധി മിത്തുകളെ  ഈ ഗ്രന്ഥം തുറന്നുകാട്ടുകയുണ്ടായി.

ചെറുതെങ്കിലും വളരെ ശക്തമായ ഈ ഗ്രന്ഥം ആയിരക്കണക്കിനു ജനങ്ങളിലേയ്ക്കാണ് കടന്നുചെന്നത്. ബജ്‌രംഗ്ദള്‍, വിശ്വഹിന്ദുപരിഷത് മുതലായ മൗലികവാദ വലതുപക്ഷ ശക്തികളുടെ വെറുപ്പാണ് ഈ ഒരൊറ്റ ഗ്രന്ഥത്തിലൂടെ അദ്ദേഹം സമ്പാദിച്ചത്. “ചരിത്രം തെറ്റായി പുനര്‍രചിക്കുക” എന്ന പ്രപചരണ പരിപാടിയുടെ ഭാഗമായി ഭഗത്‌സിങ്ങിനെയും ശിവാജിയെയും  മൗലികവാദ വലതുപക്ഷ ശക്തികള്‍ കയ്യടക്കുന്ന സമയത്താണ് പാന്‍സാരെയുടെ കൈപ്പുസ്തകം കടന്നുവരുന്നത്.

ചരിത്ര തെളിവുകളുടെ തന്നെ അടിസ്ഥാാനത്തില്‍ ശിവാജി ഒരു ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്ര “റായത്തു”കള്‍ക്കുവേണ്ടി അഥവാ കര്‍ഷകര്‍ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നുവെന്നും മാത്രവുമല്ല ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ല മറിച്ച് കര്‍ഷകര്‍, സ്ത്രീകള്‍, ശൂദ്രാദിശൂദ്രന്മാര്‍ എന്തിനേറെ മുസ്‌ലീങ്ങളുടെ പോലും സംരക്ഷകനായിരുന്നു ശിവജിയെന്നും അദ്ദേഹം വളരെ അനായാസമായി വിവരിച്ചു.

ഭഗത്‌സിങ്ങിനെ കാവിപ്പടയുടെ കരാള ഹസ്തങ്ങളില്‍ നിന്നും ശിവവര്‍മ്മയും മറ്റും അവരുടെ രചനകളിലൂടെ പിടിച്ചെടുത്തപോലെ ശിവാജിയെ പാന്‍സാരെ വീണ്ടെടുക്കുകയായിരുന്നു. ഇത് സഖാവ് പാന്‍സാരെക്കെതിരെ വിഷം ചീറ്റുന്ന കാവിക്കമ്പനികള്‍ക്ക് ആഴത്തിലുള്ള മുറിവുകളാണ് നല്‍കിയതെന്ന് പറയേണ്ടതില്ലല്ലോ.

മഹാത്മാ ഫാലെ, സാഹുമഹാരാജ്, അംബേദ്ക്കര്‍ എന്നീ മഹാന്‍മാരുടെ കൃതികളെ അടിസ്ഥാനമാക്കി നിരവധി പ്രഭാഷണങ്ങള്‍ കോളേജുകളില്‍ നടത്തുവാന്‍ തന്നെ പാന്‍സാരെ തീരുമാനിച്ചു. ചലചിത്ര പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, ലക്ചറുകള്‍, പ്രസിദ്ധീകരണ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു അക്കാദമി എന്ന നിലയില്‍ “ശ്രാമിക പ്രതിസ്ഥാന്‍” എന്ന ഒരു സ്ഥാപനത്തിന് പ്രാരംഭം കുറിക്കാനും അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതൊക്കെ തന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് എതിരായ നിരന്തര യുദ്ധം തന്നെയായിരുന്നു.

sivaji-kon-hotha

വലതുപക്ഷ ശക്തികള്‍ക്കെതിരായ പോരാട്ടം

നൂറ് കണക്കിന് കിലോ അരിയും നെയ്യും കത്തിച്ചുകളയുന്ന ഒരു യജ്ഞം കൊല്‍ഹാപൂരില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ പ്രക്ഷോഭം വിജയകരമായി സംഘടിപ്പിക്കാന്‍ പാന്‍സാരെക്ക് കഴിഞ്ഞു. ധബോല്‍ക്കറെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോള്‍ ജനങ്ങളുടെ യുക്തിബോധം ഉണര്‍ത്താന്‍ ലക്ഷ്യമിട്ട് അദ്ദേഹം “വിവേക് ജാഗ്രതി” എന്ന പരിപാടി സംഘടിപ്പിച്ചു.

തന്റെ അനുചരവൃന്ദവും അനുഭാവികളും അദ്ദേഹത്തിന്റെ 75-ാം ജന്മവാര്‍ഷികം സംഘടിപ്പിക്കന്ന അവസരത്തില്‍ തനിക്ക് സാമ്പത്തികമായ സമ്മാനങ്ങള്‍ നല്‍കുന്നതിനു പകരം മറാത്തയിലുടനീളം പ്രവര്‍ത്തിച്ചിരുന്ന 150 ആക്റ്റിവിസ്റ്റുകളുടെ ജീവചരിത്രം തയ്യറാക്കാനും അവ പ്രസിദ്ധീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാത്മാ ഫാലെ, സാഹുമഹാരാജ്, അംബേദ്ക്കര്‍ എന്നീ മഹാന്‍മാരുടെ കൃതികളെ അടിസ്ഥാനമാക്കി നിരവധി പ്രഭാഷണങ്ങള്‍ കോളേജുകളില്‍ നടത്തുവാന്‍ തന്നെ പാന്‍സാരെ തീരുമാനിച്ചു. ചലചിത്ര പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, ലക്ചറുകള്‍, പ്രസിദ്ധീകരണ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു അക്കാദമി എന്ന നിലയില്‍ “ശ്രാമിക പ്രതിസ്ഥാന്‍” എന്ന ഒരു സ്ഥാപനത്തിന് പ്രാരംഭം കുറിക്കാനും അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതൊക്കെ തന്നെ ഹിന്ദുത്വ ശക്തികള്‍ക്ക് എതിരായ നിരന്തര യുദ്ധം തന്നെയായിരുന്നു.

സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്ന ജനവവിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ വിഷം വമിപ്പിക്കുമ്പോഴെല്ലാം അദ്ദേഹം ചിന്ത, ബുദ്ധിശക്തി, യുക്തിബോധം എന്നിവ ഇതിനെതിരായി പ്രയോഗിക്കാന്‍ നിരന്തരം ഓര്‍മിപ്പിച്ചു. കൊല്‍ഹാപൂരില്‍ മാത്രമല്ല മറിച്ച് മഹാരാഷ്ട്രിയിലും അതുപോലെ രാജ്യത്തുടനീളവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം അതിനെതിരെ സാധാരണക്കാരെ അണിനിരത്താന്‍ അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. ഇത് തന്നെയാണ്  വലതുപക്ഷ ശക്തികളെയും അതുപോലെ പണശക്തികളെയും ആശ്രയിച്ച് നില്‍ക്കുന്ന നിരവധിപേരുടെ വിദ്വേഷം അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവരാനുള്ള സുപ്രധാന കാരണവും.

saffron-Fascists-2

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി അദ്ദേഹം സഖാവ് അന്നഭാവു സാത്തെ സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്. (ഏറ്റവും അവസാനത്തേത് മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയിലുള്ള സാവന്തവാദിയിലായിരുന്നു.) മാത്രവുമല്ല ജാതി, വര്‍ഗ്ഗം, പിതൃമേധാവിത്വം മതം എന്നിവയ്‌ക്കെതിരായി കലാപവും പ്രതിരോധവും സൃഷ്ടിക്കുന്ന വിധം സാഹിത്യ സാംസ്‌കാരിക പാരമ്പര്യത്തെ പറ്റി പുനരാലോചിക്കുക എന്ന ഉദ്ദേശത്തോടെ ആളുകളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു.

ആശയപ്രകാശനത്തിനുള്ള അവകാശത്തെ മൗലികവാദികള്‍ അടിച്ചമര്‍ത്തുമ്പോള്‍ അദ്ദേഹം ആശയപ്രകാശനത്തിനുള്ള അവകാശത്തോട് തീവ്രാഭിമുഖ്യം കാട്ടിക്കൊണ്ട് വിമര്‍ശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന, പ്രത്യേകിച്ച് തമിഴ്മാട്ടില്‍ പെരുമാള്‍ മുരുകനുള്‍പ്പെടെയുള്ളവരുടെ വിഷയങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ തുറന്നുകാട്ടിക്കൊണ്ടിരുന്നു. അടുത്തകാലത്തായി, തന്റെ 80-ാം വയസിലും അദ്ദേഹം വളരെയധികം പ്രവര്‍ത്തന നിരതനായിരുന്നു.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള വലതുപക്ഷ ശക്തികളുടെ ഇടപെടലുകള്‍ക്കെതിരെ റാലികളും സമ്മേളനങ്ങളും തീയേറ്ററുകളും വര്‍ക്ക്‌ഷോപ്പുകളും ഒക്കെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായി അദ്ദേഹം പ്രതികരിച്ചിരുന്നു. ഇത് യുവാക്കളുള്‍പ്പെടെയുള്ളവരുടെ ഇടയില്‍ വലതുപക്ഷ ശക്തികള്‍ക്കെതിരായ നിലപാട് എടുപ്പിക്കാന്‍ പോന്നവയായിരുന്നു.

സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്ന ജനവവിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ വിഷം വമിപ്പിക്കുമ്പോഴെല്ലാം അദ്ദേഹം ചിന്ത, ബുദ്ധിശക്തി, യുക്തിബോധം എന്നിവ ഇതിനെതിരായി പ്രയോഗിക്കാന്‍ നിരന്തരം ഓര്‍മിപ്പിച്ചു. കൊല്‍ഹാപൂരില്‍ മാത്രമല്ല മറിച്ച് മഹാരാഷ്ട്രിയിലും അതുപോലെ രാജ്യത്തുടനീളവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം അതിനെതിരെ സാധാരണക്കാരെ അണിനിരത്താന്‍ അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. ഇത് തന്നെയാണ്  വലതുപക്ഷ ശക്തികളെയും അതുപോലെ പണശക്തികളെയും ആശ്രയിച്ച് നില്‍ക്കുന്ന നിരവധിപേരുടെ വിദ്വേഷം അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവരാനുള്ള സുപ്രധാന കാരണവും.

അടുത്ത പേജില്‍ തുടരുന്നു

നമ്മുടെ സംവാദ – ചര്‍ച്ചാ പരിസരങ്ങളുടെ സ്പിരിറ്റിനെ തന്നെ നശിപ്പിക്കുന്നവിധത്തിലുള്ള ഒരു അവസ്ഥയിലേയ്ക്ക് നമ്മള്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്? മറ്റെല്ലാ പ്രദേശങ്ങളെയും പോലെ തന്നെ മഹാരാഷ്ട്രയ്ക്കും അതിന്റെതായ നിര്‍ണായക സ്ഥാനമുണ്ട്. അതിന് മഹാരാഷ്ട്ര ആര്‍.എസ്.എസിന്റെ ജന്മഗൃഹമാകേണ്ട കാര്യമില്ല. വിയോജിക്കാനുള്ള അവകാശം പോലും ഒരാള്‍ക്കില്ല, അല്ലെങ്കില്‍ വിയോജിക്കുന്നവര്‍ക്ക് ജീവിക്കാനുള്ള അവകാശം പോലുമില്ല എന്ന വിധം നമ്മുടെ രക്തത്തിലേയ്ക്ക് അസഹിഷ്ണുതയുടെ ബീജങ്ങള്‍ ഇത്ര ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം.

Ambedkar
പാന്‍സാരെക്കെതിരായ വധ ഭീഷണി

ഏറ്റവും അടുത്ത കാലത്തുണ്ടായ ഇത്തരത്തിലുള്ള വെറുപ്പിനുദാഹരണം നമുക്ക് കാണാന്‍ കഴിയുന്നത് ശിവാജി സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേ ഒരു എ.ബി.വി.പി പ്രവര്‍ത്തകന്‍ അസഹിഷ്ണുയോടെ തെറിപറഞ്ഞ സമയത്തായിരുന്നു. പാന്‍സാരെയെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അയാള്‍ തെറിപറഞ്ഞത്.

മഹാത്മാഗാന്ധിയെ നഥൂറാം വിനായക് ഗോഡ്‌സെ കൊന്നതിനെ പറ്റി സഖാവ് പന്‍സാരെ സംസാരിക്കുകയായിരുന്നു. രാഷ്ട്ര പിതാവിന്റെ ഘാതകനുവേണ്ടി പ്രതിമകളും ക്ഷേത്രവും സ്ഥാപിക്കുന്നതിനെ അദ്ദേഹം പരസ്യമായി തന്നെ ചോദ്യം ചെയ്യുകയുണ്ടായി. നാഥൂറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് എ.ബി.വി.പി പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. യഥാര്‍ത്ഥ ദേശസ്‌നേഹിയായ ഗോഡ്‌സെയ്‌ക്കെതിരെ സംസാരിച്ചതിന് പാന്‍സാരെക്കെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു അയാള്‍ വെല്ലുവിളിച്ചത്.

പാന്‍സാരെ അയാളോട് കോടതിയെ സമീപിച്ചുകൊള്ളാന്‍ തീര്‍ത്തും അക്ഷോഭ്യനായി പറഞ്ഞു. നിയമത്തിനു മുമ്പിലും തനിക്ക് തന്റെ ഈ നിലപാട് വ്യക്തമാക്കമല്ലോ എന്നും അതിലൂടെ കുറേക്കൂടി വിശാലമായ വിധത്തില്‍ ആ നിലപാട് എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗീയ ഹിന്ദുത്വ ശക്തികള്‍ക്കെതിരായ അദ്ദേഹത്തിന്റെ പരസ്യ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തിനുണ്ടായിട്ടുള്ള നിരവധി വെല്ലുവിളികള്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ അടയാളങ്ങളാണ്.

സഖാവ് പന്‍സാരെയെയും ധബോല്‍ക്കറിനെയും പോലെയുള്ള വ്യക്തിത്വങ്ങളെ കൊന്നതുകൊണ്ട് ഇവര്‍ക്ക് വിയോജന ശബ്ദങ്ങളുടെ ഒഴുക്കിനെ തടയാന്‍ കഴിയുമോ? കാലം ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കും. എന്നാല്‍ വിയോജന ശബ്ദങ്ങള്‍ അങ്ങനെയങ്ങ് നിലച്ചുപോകില്ല.

നമ്മുടെ സംവാദ – ചര്‍ച്ചാ പരിസരങ്ങളുടെ സ്പിരിറ്റിനെ തന്നെ നശിപ്പിക്കുന്നവിധത്തിലുള്ള ഒരു അവസ്ഥയിലേയ്ക്ക് നമ്മള്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്? മറ്റെല്ലാ പ്രദേശങ്ങളെയും പോലെ തന്നെ മഹാരാഷ്ട്രയ്ക്കും അതിന്റെതായ നിര്‍ണായക സ്ഥാനമുണ്ട്. അതിന് മഹാരാഷ്ട്ര ആര്‍.എസ്.എസിന്റെ ജന്മഗൃഹമാകേണ്ട കാര്യമില്ല. വിയോജിക്കാനുള്ള അവകാശം പോലും ഒരാള്‍ക്കില്ല, അല്ലെങ്കില്‍ വിയോജിക്കുന്നവര്‍ക്ക് ജീവിക്കാനുള്ള അവകാശം പോലുമില്ല എന്ന വിധം നമ്മുടെ രക്തത്തിലേയ്ക്ക് അസഹിഷ്ണുതയുടെ ബീജങ്ങള്‍ ഇത്ര ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം.

അധീശ ശക്തികളുടെ അധികാര ഘടനയെ വിമര്‍ശിക്കുന്ന മത നിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കെതിരെ വാക്കുകള്‍കൊണ്ടും വല്ലപ്പോഴും ശാരീരികമായുമൊക്കെയുള്ള ആക്രമണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ തന്നെ വളരെ നിസാരങ്ങളുമായിരുന്നു. എന്നാല്‍ മുമ്പ് നിസ്സാരമായിരുന്ന ഈ ആക്രമണങ്ങള്‍ ഇപ്പോള്‍ കേന്ദ്രസ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്ന സംഗതി. വിയോജിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പാക്കിക്കൊണ്ട് വലതുപക്ഷ ശക്തികള്‍ സിസ്റ്റമാറ്റിക്കായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു പാരമ്പര്യമാണിത്.

ലുമ്പന്‍ ഘടകങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

വിയോജിക്കുന്നവരെ ഡിസിപ്ലിന്‍ പഠിപ്പിക്കാനും ശിക്ഷിക്കാനും അധീശ മതം, വര്‍ഗം, ജാതി, പിതൃമേധാവിത്വം എന്നിവയോടൊപ്പം ആഗോള കമ്പോളത്തിന്റെ സമ്മര്‍ദ്ദ ഘടകങ്ങളും കൂടിച്ചേരുമ്പോള്‍ അവ നന്നായി പ്രവര്‍ത്തിക്കുന്നതുകാണാം. കുത്തകകളുടെ പിന്തുണ ഇല്ലാതെ ഗണേശോല്‍സവവും ദുര്‍ഗാ പൂജയും സാധ്യമല്ല എന്ന നിലയിലാണ് കാര്യങ്ങള്‍.

fascism-ram-puniyaniചൂഷണാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങള്‍ക്കും കമ്പോളധിഷ്ഠിത നയങ്ങളാല്‍  നിയന്ത്രിക്കപ്പെടുന്ന ആചാരങ്ങള്‍ക്കും നിര്‍ണായകമായ വര്‍ഗീയ രാഷ്ട്രീയങ്ങള്‍ക്കുമെതിരെ ശക്തിയുക്തം ശബ്ദമുയര്‍ത്തുന്ന സഖാവ് പന്‍സാരെയെപോലെയുള്ള വ്യക്തിത്വങ്ങളെ വധിക്കാനായി ഇത്തരം ശക്തികള്‍ തിരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ഇത്തരം സംഗതികള്‍ വലതുപക്ഷ സംഘടനകളുടെ ഒത്താശയും പിന്തുണയുമില്ലാതെ സംഭവ്യവുമല്ല.

സമൂഹത്തിലെ വൈകൃത ഘടകങ്ങളുടെയും (Lumpen Elements) വലതുപക്ഷ ബുദ്ധിജീവികളുടെയും സഹായത്തോടെ അധികാരങ്ങളെ സംരക്ഷിക്കാന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തെയും പാപ്പരീകരണത്തെയും പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്ക് എളുപ്പവുമാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ കമ്പോളത്തില്‍ വിലക്കുവാങ്ങാന്‍ കഴിയുന്ന ഈ വൈകൃത ശക്തികള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്.

സഖാവ് പന്‍സാരെയെയും ധബോല്‍ക്കറിനെയും പോലെയുള്ള വ്യക്തിത്വങ്ങളെ കൊന്നതുകൊണ്ട് ഇവര്‍ക്ക് വിയോജന ശബ്ദങ്ങളുടെ ഒഴുക്കിനെ തടയാന്‍ കഴിയുമോ? കാലം ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കും. എന്നാല്‍ വിയോജന ശബ്ദങ്ങള്‍ അങ്ങനെയങ്ങ് നിലച്ചുപോകില്ല.

ജീര്‍ണതകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളതിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ ഭരണഘടന തന്നെ വെറും പ്രഹസനമായിത്തീരും. അപ്പോള്‍ വിയോജന ശബ്ദങ്ങള്‍ മരിച്ചുപോകും. രാജ്യത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് അത് ശുഭപ്രതീക്ഷ നല്‍കുന്ന കാര്യമായിരിക്കില്ല.

കടപ്പാട് :  ഇ.പി.ഡബ്ല്യൂ