അവിശ്വാസ പ്രമേയം മറികടന്ന് തെരേസ മേയ്; ജയം 19 വോട്ടുകള്‍ക്ക് 
World News
അവിശ്വാസ പ്രമേയം മറികടന്ന് തെരേസ മേയ്; ജയം 19 വോട്ടുകള്‍ക്ക് 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th January 2019, 7:39 am

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്‍റെ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്.

306നെതിരെ 325 വോട്ടുകള്‍ക്കാണ് തെരേസ മേയ് അവിശ്വാസ പ്രമേയത്തെ മറികടന്നത്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നം പുറത്താവുകയും ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്‌തേനെ.

ഭരണകക്ഷികളില്‍ പെട്ട 118 പേര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചില്ലെങ്കിലും വോട്ടു ചെയ്‌തെങ്കിലും അവര്‍ തെരേസ മേ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരുന്നതാണ് അവിശ്വാസ പ്രമേയത്തെ പരാജപ്പെടുത്താന്‍ മേയെ സഹായിച്ചത്.

Also Read ബ്രെക്‌സിറ്റ് ഉടമ്പടി ബ്രിട്ടന്‍ പാര്‍ലമെന്റ് തള്ളി; പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാറിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തിനാണ് ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. 432 പേര്‍ എതിര്‍ത്ത് ബ്രെക്സിറ്റിനെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍, 202 പേര്‍ മാത്രമാണ് ബ്രെക്സിറ്റിനെ അനുകൂലിച്ചത്.

ഈ സാഹചര്യത്തിലാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസ മേയ് നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്

1973ല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ബ്രിട്ടന്‍ എല്ലാ നടപടിക്രമങ്ങളും 2019 മാര്‍ച്ച് 29ന് പൂര്‍ത്തിയാക്കി യൂണിയന്‍ വിട്ടു പോകണമെന്നായിരുന്നു മുന്‍ ധാരണ പ്രകാരം തീരുമാനിച്ചിരുന്നത്.

ബ്രെക്സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജപ്പെട്ടതോടെ 2016ലെ ഹിത പരിശോധന റദ്ദാക്കുകയോ, നടപടി ക്രമങ്ങള്‍ പാലിക്കാതെയും മറ്റു ഉപാധികളൊന്നുമില്ലാതെ ബ്രിട്ടന്‍ ഉടന്‍ തന്നെ യൂറോപ്യന്‍ വിടുകയോ ചെയ്യേണ്ടിവരും.