ക്യാച്ച് എടുത്ത ആള്‍ വരെ ഞെട്ടിപോയി; രോഹിത്തിനെ പുറത്താക്കിയ പെട ക്യാച്ച്
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഓസീസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 66 റണ്‍സിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 353 റണ്‍സിന്റെ ടാര്‍ഗറ്റ് പിന്തുടര്‍ന്ന ഇന്ത്യ 286 റണ്‍സില് ഓള്‍ഔട്ടാകുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ പാര്‍ട്ട് ടൈം സ്പിന്നര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് മത്സരത്തിലെ താരം. രോഹിത് ശര്‍മ, വാഷിങ്ട്ണ്‍ സുന്ദര്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നീ നാല് ബാറ്റര്‍മാരെയാണ് മാക്‌സ്‌വെല്‍ പുറത്താക്കിയത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്ത നായകന്‍ രോഹിത് ശര്‍മയെ മാക്‌സ്‌വെല്‍ പുറത്താക്കിയ ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബൗളിങ് എന്‍ഡില്‍ നിന്നും ക്യാച്ചെടുത്താണ് മാക്‌സ്‌വെല്‍ അദ്ദേഹത്തെ പുറത്താക്കിയത്.
21-ാം ഓവറിലെ അവസാന പന്തില്‍ മാക്‌സ്‌വെല്‍ ഒരു ക്വിക്ക് ഡെലിവെറി എറിയുകയും, രോഹിത് ഇത് നേരെ അടിക്കുകയായിരുന്നു. പന്ത് മുഖത്ത് തട്ടാതിരിക്കാന്‍ മാക്‌സവെല്‍ വഴിമാറാന്‍ ശ്രമിച്ചു. എന്നാല്‍ താരം വലത് കൈ പൊക്കി പന്ത് കൈക്കലാക്കുകയായിരുന്നു.
ക്യാച്ചെടുത്ത ശേഷം മാക്‌സ് വെല്‍ തന്നെ ഞെട്ടിപ്പോയിരുന്നു. എന്നാല്‍ തന്റെ പുറത്താകല്‍ വിശ്വസിക്കാനാകാതെ രോഹിത് നിരാശനായി മടങ്ങുകയായിരുന്നു.
57 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറുമടക്കം 81 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. വളരെ മികച്ച ബാറ്റിങ്ങായിരുന്നു താരം കാഴ്ചവെച്ചത്.
തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച രോഹിത് ശര്‍മ ഇന്ത്യക്ക് അപ്പര്‍ഹാന്‍ഡ് നല്‍കുകയായിരുന്നു. ഓപ്പണിങ് പാര്‍ട്ണറായ വാഷിങ്ടണ്‍ സുന്ദറിനെ കാഴ്ചക്കാരനായാണ് രോഹിത് അഴിഞ്ഞാട്ടം നടത്തിയത്.
ആദ്യ വിക്കറ്റില്‍ സുന്ദറിനൊപ്പം 74 റണ്‍സ് കൂട്ടുക്കൈട്ടുണ്ടാക്കിയ രോഹിത് ശര്‍മ രണ്ടാം വിക്കറ്റില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയോടൊപ്പം 70 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രോഹിത് സൃഷ്ടിച്ചത്.
Content Highlight: Maxwell was Stunned After Taking a catch to Dismiss Rohit Sharma