| Friday, 10th November 2023, 9:32 am

'അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നിരാശനായിരുന്നു': മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ലോകകപ്പില്‍ ആവേശ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പല അട്ടിമറി വിജയങ്ങളും കനത്ത തോല്‍വികളും ചരിത്ര നിമിഷകളും ഈ ലോകകപ്പിന്റെ മാറ്റ് ഇരട്ടിയാക്കി. നവംബര്‍ ഏഴിന് നടന്ന ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് വാംഖഡെയില്‍ അരങ്ങേറിയത്. വമ്പന്‍ തോല്‍വിയില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടം ലോകമെമ്പാടും അമ്പരപ്പോടെ കാണുകയായിരുന്നു.

128 പന്തില്‍ നിന്നും തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മറ്റൊരു ക്രിക്കറ്റ് ചരിത്രമാണ് ലോകകപ്പില്‍ എഴുതി ചേര്‍ത്തത്. അഫ്ഗാനിസ്ഥാനെതിരെ നേടിയ വമ്പന്‍ വിജയത്തില്‍ സെമി ഫൈനലില്‍ ഇടം കണ്ടെത്തുകയും ചെയ്യുകയാണ് അഞ്ചുവര്‍ഷം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ.

എന്നാലും മാക്‌സ്‌വെല്‍ തന്റെ നേട്ടത്തില്‍ നിരാശപ്പെടുകയാണ്

‘അഫ്ഗാനിസ്ഥാനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നിരാശനായിരുന്നു. സത്യത്തില്‍ എന്റെ ലോകകപ്പ് കരിയറിലെ സ്‌ട്രൈക്ക് റേറ്റ് കുറയുകയായിരുന്നു. അത് പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ഞാന്‍ ഇനിയും പ്രയത്‌നിക്കേണ്ടി വരും,’ അദ്ദേഹം ക്ലബ്ബ് പ്രേരി ഫയറില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ മറുപടി ഒരു പോട്കാസ്റ്റില്‍ സന്നദ്ധരായിരുന്ന ആദം ഗില്‍ക്രിസ്റ്റിനെയും മൈക്കല്‍ വോണിനെയും മറ്റുള്ളവരെയും അമ്പരപ്പിക്കുകയായിരുന്നു.

നിലവിലെ ലോകകപ്പില്‍ 157.03 സ്ട്രൈക്ക് റേറ്റുമായി ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലാണ് പട്ടികയില്‍ മുന്നില്‍. ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 79.40 ശരാശരിയില്‍ 397 റണ്‍സാണ് മധ്യനിര ബാറ്റര്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം സ്ഥാനത്ത് 124.28 സ്ട്രൈക്ക് റേറ്റുമായി സൗത്ത് ആഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ്. 174 റണ്‍സാണ് താരം നേടിയത്.

19 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്ട്രേലിയ അഫ്ഗാനെതിരെ നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ പട 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീമിന്റെ മൊത്തം ഭാരവും മാക്സി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കാലില്‍ പരിക്ക് പറ്റിയിട്ടും 128 പന്തുകളില്‍ നിന്നും 10 സിക്സറുകളും 21 ബൗണ്ടറികളുമടക്കം 201 റണ്‍സിന്റെ പുത്തന്‍ വിജയ ചരിത്രമാണ് പുറത്താവാതെ ഈ ഒറ്റയാന്‍ ഭീകരന്‍ നേടിയത്. ദല്‍ഹിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും മാക്‌സി സെഞ്ച്വറി നേടിയിരുന്നു.

Content Highlight: Maxwell Was Disappointing In The Last Match Against Afghanistan

We use cookies to give you the best possible experience. Learn more