ബിഗ് ബാഷ് ലീഗില്‍ ആദ്യ മത്സരത്തില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് 103 റണ്‍സിന്റെ കനത്ത തോല്‍വി. മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റനും ഓസീസിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഗ്ലെന്‍ മാക്‌സവെല്ലിന് കൈത്തണ്ടയില്‍ പരിക്ക് പറ്റിയിരിക്കുകയാണ്.
ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരെ ഓപ്പണിങ് ബാറ്റ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് കൈത്തണ്ടയില്‍ പരിക്ക് പറ്റിയത്. മെഡിക്കല്‍ ടീം രണ്ട് തവണ താരത്തെ പരിശോധിച്ചെങ്കിലും മാക്‌സി കൈത്തണ്ടയില്‍ ടേപ്പ് ഒട്ടിച്ച് വീണ്ടും കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ 14 പന്തില്‍ നിന്നും 23 റണ്‍സ് നേടി മാക്‌സി പുറത്തായി. തിരിച്ച് ഡഗൗട്ടില്‍ എത്തിയ അദ്ദേഹം കയ്യില്‍ ഐസ് ബാഗ് വെച്ചു. 2023 ഐ.സി.സി ഏകദിനലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് പരിക്ക് പറ്റി ഓടാന്‍ പോലും സാധിക്കാതെ മാക്‌സി തന്റെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയയെ വിജയിപ്പിച്ചിരുന്നു.
ടീം മാനേജമെന്റ് ഇത് വരെ മാക്‌സിയുടെ പരിക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ പെര്‍ത്ത് സ്‌കോച്ചേര്‍സുമായ മത്സരം മാക്‌സിക്ക് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് മാക്‌സിക് പറ്റിയ പരിക്കിന്റെ കാഠിന്യം വലുതാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നാണം കെട്ട തോല്‍വി വഴങ്ങിയ
മെല്‍ബണ്‍ സ്റ്റാര്‍സിന് അവരുടെ ക്യാപ്റ്റനെ നഷ്ടപ്പെടുമ്പോള്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. സ്‌കോര്‍ച്ചേര്‍സിനെതിരെയുള്ള മത്സരത്തിന് ശേഷം 10 ദിവസത്തെ ഇടവേളയാണ് സ്റ്റാര്‍സിനുള്ളത്. അതിനുള്ളില്‍ ക്യാപ്റ്റന്‍തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയാണ് ടീം മാനേജ്‌മെന്റ്.
‘അവന്റെ കൈത്തണ്ടയില്‍ വീക്കമുണ്ട്, നല്ല പേശി വലിവുമുണ്ട്. ഇപ്പോള്‍ നല്ല ബ്രേക്ക് കിട്ടിയിട്ടുണ്ട്. അവന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു,’ സഹതാരം മാക്‌സിയുടെ പരിക്കിനെതുടര്‍ന്ന് സംസാരിച്ചു.
Content Highlight: Maxwell injured again