| Sunday, 20th May 2018, 7:40 pm

'പറക്കും മാക്‌സ് വെല്‍... പിടിക്കും ബോള്‍ട്ട്; രോഹിതിനെയും പൊള്ളാര്‍ഡിനേയും അവിസ്മരണീയ ക്യാച്ചില്‍ പുറത്താക്കി മാക്‌സ് വെല്ലും ബോള്‍ട്ടും, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിറോസ്ഷാ കോട്‌ല: നിര്‍ണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പതറുന്നു. 175 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ഡല്‍ഹിയുടെ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടരാനിറങ്ങിയ മുംബൈയ്ക്ക് ലൂയിസ് മികച്ച തുടക്കമാണ് നല്‍കിയത്. 31 പന്തില്‍ 48 റണ്‍സെടുസത്താണ് ലൂയിസ് മടങ്ങിയത്.

ALSO READ:  അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി; വെടിനിര്‍ത്തല്‍ കരാര്‍ പുന:സ്ഥാപിക്കണമെന്ന് പാകിസ്ഥാന്‍

ലാമിച്ചാനെയും അമിത് മിശ്രയും ചേര്‍ന്നാണ് മുംബൈ മുന്‍നിരയെ തകര്‍ത്തത്. കഴിഞ്ഞ കളിയിലെ ഹീറോയായ പൊള്ളാര്‍ഡിനെ ലാമിച്ചാനെ പുറത്താക്കുകയായിരുന്നു. ഒമ്പതാം ഓവറിലെ ആദ്യപന്തിലായിരുന്നു പൊള്ളാര്‍ഡ് പുറത്തായത്.

ബൗണ്ടറിക്കരികില്‍ നിന്ന് മനോഹരമായ ക്യാച്ചിലൂടെ മാക്‌സ് വെല്ലും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് പൊള്ളാര്‍ഡിനെ പുറത്താക്കിയത്. പൊള്ളാര്‍ഡ് അടിച്ച പന്ത് ആദ്യം കൈപ്പിടിയിലൊതുക്കിയ മാക്‌സ് വെല്‍ ബൗണ്ടറിക്കരികെ ഉയര്‍ന്നുചാടിയ മാക്‌സ് വെല്‍ ശേഷം ട്രെന്റ് ബോള്‍ട്ടിന് എറിഞ്ഞുകൊടുക്കുകയായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമാനമായ രീതിയിലാണ് രോഹിതും പുറത്തായത്. രോഹിത് ഉയര്‍ത്തി അടിച്ച പന്ത് ആദ്യം കൈപ്പിടിയിലൊതുക്കിയ മാക്‌സ് വെല്‍ വീണ്ടും ബോള്‍ട്ടിന് എറിഞ്ഞുകൊടുക്കുകയായിരുന്നു.

അതേസമയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more