| Tuesday, 22nd October 2019, 5:53 pm

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: റിപ്പോര്‍ട്ട് ചെയ്തത് മൂന്നര ലക്ഷം കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തെ കാലതാമസത്തിനു ശേഷം രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തിങ്കളാഴ്ച്ച പുറത്ത് വിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം (3,59,849) കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. 31979കേസുകളുമായി മഹാരാഷ്ട്രയും, 30,002 കേസുകളുമായി പശ്ചിമ ബംഗാളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസമിലാണ് ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയത് (143). 453 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കേന്ദ്രഭരണ പ്രദേശം.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭര്‍തൃപീഡനത്തെ

കുറിച്ചാണ് (27.9 ശതമാനം) കൂടതല്‍ പേരും പരാതി പറഞ്ഞത്.തട്ടികൊണ്ടുപോകല്‍, ലൈംഗികാക്രമണം എന്നിവയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ലൈംഗികാക്രമണകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു.

രാജ്യത്ത് നടക്കുന്നതിന്റെ 1 ശതമാനത്തില്‍ താഴെയാണ് അരുണാചല്‍പ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കീം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക്. ഈ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മൂന്നക്ക സംഖ്യയില്‍ ഒതുങ്ങി നില്‍ക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡല്‍ഹിയിലെ ക്രൈം റേറ്റ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. 2017 ല്‍ 13,076 എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 ല്‍ ഇത് 15,310 ആയിരുന്നു. 2015 ല്‍ 17,222 എഫ്.ഐ.ആറുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

We use cookies to give you the best possible experience. Learn more