ഹൈദരാബാദ്: തെലുങ്കാന ഛത്തിസ്ഗഢ് അതിര്‍ത്തിയില്‍ വെടിവെപ്പിനിടെ അഞ്ച് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് വിശദീകരണം. ലോക്കല്‍ മാവോയിസ്റ്റ് കമാന്ററടക്കം കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും പോലിസ് പറഞ്ഞു.
തെലുങ്കാന ഛത്തിസ്ഗഢ് പോലിസിന്റെ സംയുക്ത നീക്കത്തിലൂടെയാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ സേനയായ ആന്ധ്രപ്രദേശ് ഗ്രേഹൗണ്ട്‌സും നീക്കത്തിന് നേതൃത്വം നല്‍കി. മാവോയിസ്റ്റ് നേതാവ് ഹരികൃഷ്ണന്‍ മേഖലയിലുണ്ടെന്ന സൂചന ലഭിച്ചതിനാലായിരുന്നു പോലിസ് നീക്കം.
ഏ.കെ.47 തോക്കുകള്‍ അടങ്ങുന്ന എട്ടോളം ആയുധങ്ങള്‍ കൊല്ലപ്പെട്ടവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.