| Monday, 28th October 2019, 7:48 pm

കൊല്ലപ്പെട്ടത് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍; മാവോവാദികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ അഗളിമലയിലെ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരണപ്പെട്ടത്.

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും നാലുപേര്‍ ഓടി രക്ഷപ്പെട്ടുമെന്നുമാണ് സൂചന.
തിരച്ചിലിനിടെ പൊലീസിനുനേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചാക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിക്കുക.

മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭവാനിദളം, നാടുകാണിദളം, കബനിദളം എന്നിങ്ങനെ മൂന്നു ദളങ്ങളായാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. നാലാമതായി ശിരുവാണി ദളം കൂടി രൂപവത്ക്കരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more