കായംകുളം: മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. മാവേലിക്കര വള്ളിക്കുന്നത്ത് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌ക്കര(31)നാണ് കൊല്ലപ്പെട്ടത്.
ആലുവ റൂറലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അജാസാ(33)ണ് സൗമ്യയെ തീക്കൊളുത്തി കൊന്നത്. അജാസ് എറണാകുളം സ്വദേശിയാണ്.
സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി.
വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.