ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ മാവീരന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. മഡോണി അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററില്‍ ലഭിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്.
മഡോണി അശ്വിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 11നാണ് സ്ട്രീമിങ് തുടങ്ങുന്നത്.
വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരന്‍ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടായിരുന്നു എത്തിയത്.
ജൂലൈ 14 നായിരുന്നു സിനിമയുടെ റിലീസ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം മാവീരന്‍ 7.61 കോടിയാണ് ആദ്യ ദിനം നേടിയിരുന്നത്.
watch Sathya, a timid cartoonist transform into a fearless hero and take over the world! ⚡️#MaaveeranOnPrime, Aug 11 pic.twitter.com/wgUHTaacLQ
— prime video IN (@PrimeVideoIN) August 7, 2023
ലോകമെമ്പാടും നിന്ന് ചിത്രം കളക്ഷനായി നൂറു കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു. ശിവകാര്‍ത്തികേയന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മാവീരന്‍.
മിനിമം ഗ്യാരന്റിയുള്ള നായക നടനായി തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയന്‍ മാറിയതിന്റെ സൂചന തന്നെയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.
ശിവകാര്‍ത്തികേയന്‍ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റുളള ചിത്രമായിരുന്നു മാവീരന്‍. ഫാന്റസി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അദിതി ശങ്കര്‍, മിഷ്‌കിന്‍, യോഗി ബാബു, സരിത, സുനില്‍, മോനിഷ ബ്ലെസ്സി എന്നിവരാണ് മാവീരനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംവിധായകന്‍ മിഷ്‌കിനാണ് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ സ്വന്തം ബാനറില്‍ നിര്‍മിച്ച ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്തത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസായിരുന്നു.
അയലാന്‍ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആര്‍. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് അയലാന്‍ പ്രദര്‍ശനത്തിന് എത്തുക.
Content Highlight: Maveeran movie ott relase date announced