'ഇപ്പോള്‍ പരിഗണിക്കേണ്ടത് ജയ പരാജയങ്ങളല്ല, രാജ്യ താല്‍പര്യമാണ്'; എന്‍.ആര്‍.സിയും സി.എ.എയും പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി
CAA Protest
'ഇപ്പോള്‍ പരിഗണിക്കേണ്ടത് ജയ പരാജയങ്ങളല്ല, രാജ്യ താല്‍പര്യമാണ്'; എന്‍.ആര്‍.സിയും സി.എ.എയും പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 3:37 pm

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യതാല്‍പര്യം പരിഗണിക്കണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടു. ഇത് ജയ പരാജയങ്ങളുടെ കാര്യമല്ലെന്നും അവര്‍ പറഞ്ഞു.

പൗരത്വ നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് മോദി ഉറപ്പുവരുത്തണമെന്നും മമത അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സി.എ.എയെക്കുറിച്ചും എന്‍.ആര്‍.സിയെക്കുറിച്ചും വിദഗ്ധര്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് ഞാന്‍ പറഞ്ഞിരുന്നു, ഈ പ്രക്രിയ യു.എന്നിന് നിരീക്ഷിക്കാനാകും’, മമത മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായ വോട്ടെടുപ്പ് യു.എന്‍ നിരീക്ഷിക്കട്ടെ എന്ന മമതയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ബി.ജെ.പി എംപിമാര്‍ ഉന്നയിക്കുന്നത്. മമത ഇന്ത്യന്‍ പാര്‍ലമെന്റിനെ അപമാനിച്ചെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമത ഇക്കാര്യം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ