| Wednesday, 20th November 2019, 4:13 pm

'അത് അടഞ്ഞ അധ്യായമാണ്, അക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ട'; സോണിയാഗാന്ധിക്ക് എസ്.പി.ജി സുരക്ഷയില്ലെന്നുറപ്പിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോണിയാഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധം കനപ്പിക്കവെ, അത് അടഞ്ഞ അധ്യായമാണെന്ന് ഉറപ്പിച്ച് കേന്ദ്രം. സുരക്ഷ പിന്‍വലിച്ച തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും തീരുമാനം പുനഃപരിശോധന നടത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിഷയമുന്നയിച്ച് കോണ്‍ഗ്രസ് ചൊവ്വാഴ്ച ലോക്‌സഭയിലും ഇന്ന് രാജ്യസഭയിലും പ്രതിഷേധിച്ചിരുന്നു. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മന്‍മോഹന്‍ സിങിനും എസ്.പി.ജി സുരക്ഷ വീണ്ടും ഏര്‍പ്പെടുത്തണമെന്നും അത് രാജ്യം ആവശ്യപ്പെടുന്നതാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുരക്ഷ മുഴുവനായും പിന്‍വലിച്ചിട്ടില്ലെന്നുമായിരുന്നു ബി.ജെ.പിയുടെ ജെ.പി നദ്ദ ഇതിന് നല്‍കിയ മറുപടി. ‘ശരിയായ രീതിയിലും പ്രോട്ടോകോള്‍ പാലിച്ചുമാണ് ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ തീരുമാനിക്കുന്ന
ത്. തീരുമാനപ്രകാരമാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതും പിന്‍വലിക്കുന്നതും’, നദ്ദ കൂട്ടിച്ചേര്‍
ത്തു.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് ഒരിക്കല്‍പോലും പ്രതിപക്ഷ കക്ഷികളുടെ സുരക്ഷയില്‍ അയവുവരുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ സഭയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പക്ഷപാതപരമായ ഇടപെടലാണ് സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ അവസാനിപ്പിക്കേണ്ട കാലമായെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും എസ്.പി.ജി.സുരക്ഷ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more