കണ്ണൂര്‍: മട്ടന്നൂര്‍ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും സി.പി.ഐ.എം പാര്‍ട്ടി സമ്മേളനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞിരുന്നു.
എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നതായി കാണുന്നുണ്ട്. ഒരാഴ്ചക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.
കൂടുതല്‍ പേരില്‍ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണ്. ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നുണ്ട്. നിലവിലെ വര്‍ധന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടുണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഇപ്പോഴത്തെ സാഹചര്യം ഗൗരവമുള്ളതാണ്. കൂടുല്‍ വര്‍ധന ഇല്ലാതിരിക്കാന്‍ എല്ലാവരും വ്യക്തിപരമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 9,066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Mattannur MLA and former health minister KK Shailaja teacher to tested KK Shailaja