| Thursday, 10th August 2017, 11:21 am

മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫ് തൂത്തുവാരി; കോണ്‍ഗ്രസ് ഏഴിടത്ത് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് നിലനിര്‍ത്തി. അഞ്ചാം തവണയാണ് ഇവിടെ എല്‍.ഡി.എഫ് വിജയിക്കുന്നത്. 20 സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ഏഴിടത്ത് മാത്രമേ യു.ഡി.എഫിന് വിജയം നേടാനായുള്ളൂ.

ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ തന്നെ ഇടതുമുന്നണിയ്ക്ക് വന്‍ ലീഡ് ഉണ്ടായിരുന്നു. 20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.


Dont Miss കളിക്കാന്‍ നിക്കുമ്പോള്‍ ഗുജറാത്തിനോടോ മധ്യപ്രദേശിനോടോ കളിക്ക്; കേരളത്തോട് കളിക്കല്ലേ പ്ലീസ്; അര്‍ണബിനെ വിടാന്‍ തയ്യാറാകാതെ ട്രോളന്‍മാര്‍


35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മിനി നഗര്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്.

എല്‍.ഡി.എഫില്‍ സി.പി.ഐ.എം 28 വാര്‍ഡിലും സി.പി.ഐ, ജനതാദള്‍, എന്‍.സി.പി, സി.എം.പി, ഐ.എന്‍.എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍.ഡി.എഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ആര്‍.എസ്.പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബി.ജെ.പി 32 വാര്‍ഡിലും എസ്.ഡി.പി.ഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തും വന്‍സുരക്ഷ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more