| Tuesday, 15th October 2013, 2:30 pm

ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അനുമതി നഷ്ടമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മഞ്ചേരി: പുതുതായി ആരംഭിച്ച മഞ്ചേരി മെഡിക്കല്‍ കോളേജിന് അനുമതി നഷ്ടമാകാന്‍ സാധ്യത. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടപ്രകാരമുള്ള നിയമനങ്ങള്‍ നടത്താത്തതിനാലാണ് പെര്‍മിറ്റ് റദ്ദാക്കാനൊരുങ്ങുന്നത്.

കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചട്ടപ്രകാരമല്ല. കോളേജ് ആരംഭിച്ചതിന് ശേഷം പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ലഭിക്കാത്തതിനാല്‍ കോളേജിലേക്ക് നല്‍കിയ ഉപകരണങ്ങള്‍ കമ്പനി തിരിച്ചെടുക്കുകയും ചെയ്തു.

മെഡിക്കല്‍ കൗണ്‍സിലിന്  സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശ പ്രകാരം രണ്ടാം ഘട്ട പരിശോധനയ്ക്ക് മുമ്പ് ഡോക്ടര്‍മാരുള്‍പ്പെടെ 95 പേരുടെ നിയമനം നടത്തണമായിരുന്നു.

എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്താന്‍ വെറും രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ 15 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്.

31 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് ലഭിച്ച മെഡിക്കല്‍ കോളേജ് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി.വി നാരായണന്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more