മെഗാ പ്രിൻസ് വരുണിന്റെ പതിനാലാം ചിത്രത്തിന് ‘മട്ക’ എന്ന് ടൈറ്റിൽ എന്ന് പേരിട്ടു. വൈര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ. വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് കരുണ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശിഷ്ഠ അഥിതികളോട് കൂടി ഹൈദരാബാദിൽ ലോഞ്ചിങ്ങ് ചടങ്ങുകൾ നടന്നു.
സുരേഷ് ബാബുവും ചിത്രത്തിലെ നിർമാതാക്കളും സംവിധായകന് സ്‌ക്രിപ്റ്റ് കയ്യിൽ നൽകി ചടങ്ങുകൾ ആരംഭിച്ചു. മുഹൂർത്തം ഷോട്ടിനായി സംവിധായകൻ മാരുതി ക്യാമറ സ്വിച്ച് ഓണ് ചെയ്തു. നിർമാതാവ് അല്ലു അരവിന്ദ് ക്ലാപ്ബോർഡ് കൊടുത്തു. ദിൽ രാജു സംവിധാനം ചെയ്തപ്പോൾ ഹരീഷ് ശങ്കർ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തു.
ചൂതാട്ടം പോലെയാണ് ‘മട്ക’. 1958നും 1982നും ഇടയിൽ നടന്ന രാജ്യത്തെ പിടിച്ചുകുലുക്കിയ ചില യഥാർത്ഥ സംഭവങ്ങൾ വിശാഖപ്പെട്ടണത്തിന്റെ ബാക്ഡ്രോപ്പിൽ ചിത്രത്തിഒൽ അവതരിപ്പിക്കുന്നു. 24 വർഷത്തെ കഥയാണ് ചിത്രം പറയുന്നത്. 4 വ്യത്യസ്ത ഗെറ്റപ്പിലാണ് വരുൺ തേജ് എത്തുന്നത്. വരുൺ തേജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.
മീനാക്ഷി ചൗധരി, നോറ ഫത്തേഹി എന്നിവർ വരുൺ തേജിനൊപ്പം അഭിനയിക്കുന്നു. നവീൻ ചന്ദ്ര, കന്നഡ കിഷോർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഒരു ബ്രഹ്മാണ്ഡ സെറ്റാണ് ഒരുങ്ങുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – ആശിഷ് തേജ, ആർട്ട് ഡയറക്ടർ – സുരേഷ്, മ്യൂസിക്ക് – ജി.വി പ്രകാശ് കുമാർ, സിനിമറ്റൊഗ്രാഫി – പ്രിയ സേത്, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ആർ.കെ ജന.
ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ‘മട്ക’ എത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തീയേറ്ററുകളിലെത്തും. അജയ് ഘോഷ്, മൈം ഗോപി , രൂപലക്ഷ്മി, വിജയരാമ രാജു, ജഗദീഷ്, രാജ് തിരൻദാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പി.ആർ.ഒ- ശബരി.
Content Highlights: Matka movie title release