ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 78 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 78 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദ് 134 റണ്‍സിന് പുറത്താകുകയായിരുന്നു.
മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദിനെ ചെന്നൈ പേസ് അറ്റാക്കര്‍ തുഷാര്‍ ദേഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് തകര്‍ക്കാന്‍ സാധിച്ചത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത് മുസ്തഫിസൂര്‍ റഹ്‌മാന്‍, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റും ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
STUMPS FLYING AT CHEPAUK…!!!
– PATHIRANA HAS ARRIVED. pic.twitter.com/6lTPBAWJSj
— Johns. (@CricCrazyJohns) April 28, 2024
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയെച്ചുന്നത് മതീഷ പതിരാനയുടെ ഒരു തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ്. 10ാം ഓവറിലെ അവസാന പന്തില്‍ പതിരാന മാര്‍ക്രത്തിന് നേരെ എറിഞ്ഞ യോര്‍ക്കറില്‍ താരത്തിന്റെ മിഡില്‍ സ്റ്റംമ്പ് തെറിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
PATHIRANA, THE FUTURE LEGEND OF CSK. 👑🦁 pic.twitter.com/Hv5Cwu5r6R
— Johns. (@CricCrazyJohns) April 28, 2024
ഹൈദരബാദിന് വേണ്ടി 24 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴാണ് പതിരാന താരത്തെ മടക്കിയയച്ചത്. വിക്കറ്റ് എടുത്തതിന് ശേഷമുള്ള താരത്തിന്റെ സെലിബ്രേഷനും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.
മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 54 പന്തില്‍ നിന്ന് മൂന്ന് സിക്സറും 10 ഫോറും ഉള്‍പ്പെടെ 98 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
ഡാരില്‍ മിച്ചല്‍ 32 പന്തില്‍ നിന്ന് ഒരു സിക്സും 7 ഫോറും ഉള്‍പ്പെടെ 52 റണ്‍സും സ്വന്തമാക്കി. ഇമ്പാക്ട് ആയി വന്ന ശിവം ദുബെ 20 പന്തില്‍ നാല് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഘട്ടത്തില്‍ ഇറങ്ങിയ എം.എസ്. ധോണി രണ്ടു പന്തില്‍ അഞ്ച് റണ്‍സും നേടി.
Content Highlight: Matisha Pathirana Takes Aidan Markham’s middle stump