|

'ഒരു സിംഹമലയും കാട്ടില്‍...' ഇനി 4k ക്വാളിറ്റിയില്‍; വീണ്ടും ഞെട്ടിച്ച് മാറ്റിനി നൗ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തെങ്കാശിപട്ടണം സിനിമയിലെ ‘ഒരു സിംഹമലയും കാട്ടില്‍’ എന്ന പാട്ടിന്റെ 4K ക്വാളിറ്റി റിലീസ് ചെയ്ത് മാറ്റിനി നൗ. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  സോമന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീ മൂവീസ് എന്ന സിനിമ കമ്പനിയുടേതാണ് മാറ്റിനി നൗ.

ഇതിനോടകം തന്നെ ദേവദൂതന്‍, കാക്കകുയില്‍, വെട്ടം, ദി ട്രൂത്ത്, വല്യേട്ടന്‍ തുടങ്ങി നിരവധി സിനിമകളാണ് റീമാസ്റ്റര്‍ സാങ്കേതിക വിദ്യയിലൂടെ മാറ്റിനി നൗ 4k ക്വാളിറ്റിയിലാക്കിയിട്ടുള്ളത്.

2000 ത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപട്ടണം. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.


മികച്ച ഹാസ്യരംഗങ്ങളോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു സിംഹമലയും കാട്ടില്‍ എന്ന പാട്ട് പാടിയത് സുജാത മോഹനായിരുന്നു.

പഴയ ചിത്രങ്ങളുടെ നെഗറ്റിവുകള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര ചിത്രങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമമാണ് മാറ്റിനി നൗ ടീമിന്റേത്. ഉനൈസ് അടിവാട്, ശങ്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇതിനു പിന്നില്‍. അവെനീര്‍ ടെക്നോളജി ആണ് സാങ്കേതിക സഹായം നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Matinee Now Thenkashipattanam Song 4K