| Tuesday, 19th November 2024, 9:26 am

ആ നടന്റെ കട്ട് ഔട്ട് കണ്ടപ്പോള്‍ ഉദയനാണ് താരം ഓര്‍മ വന്നു, ഇപ്പോഴാണെങ്കില്‍ ഞാന്‍ അവന്റെ സുഹൃത്താവില്ല: മാത്തുക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ടെലിവിഷന്‍ പേഴ്‌സണാലിറ്റിയുമായ മാത്തുക്കുട്ടി. ടൊവിനോ സിനിമയില്‍ അവസരം ചോദിച്ച് നടന്ന കാലത്ത് ഇരുവരും ഒന്നിച്ചാണ് കൊച്ചിയില്‍ താമസിച്ചത്. ടൊവിനോയുമായി ഇപ്പോഴും നല്ല സൗഹൃദമാണുള്ളതെന്നും ടൊവിനോ ഇപ്പോള്‍ വലിയ സ്റ്റാറായി കാണുമ്പോള്‍ വളരെ ഡ്രമാറ്റിക് ആയി തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴാണെങ്കില്‍ താന്‍ ടൊവിനോയെ പോലെ ഉള്ള ഒരു താരത്തിന്റെ കൂടെ സുഹൃത്താകില്ലെന്നും എന്നാല്‍ ടൊവിനോയുടെ ഏറ്റവും സ്ട്രെഗ്ലിങ് സ്റ്റേജില്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോഴും ആ സൗഹൃദമുള്ളതെന്നും മാത്തുക്കുട്ടി പറയുന്നു. അന്ന് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നാല് പേരായിരുന്നു താമസിച്ചതെന്നും എന്നാല്‍ അതില്‍ സ്റ്റാര്‍ ആയത് ടൊവിനോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്തുക്കുട്ടി.

‘ഉദയനാണ് താരം എന്ന സിനിമ കാണുമ്പോള്‍ മോഹന്‍ലാലിന്റെ പുറകില്‍ ശ്രീനിവാസന്റെ വലിയൊരു കട്ട് ഔട്ട് കാണിക്കുലെ, അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും യഥാര്‍ത്ഥ ജീവിതത്തിലും ഇങ്ങനെ ഉള്ള സൗഹൃദവും ആളുകളും ഒക്കെ ഉണ്ടാകില്ലേ എന്ന്. താരങ്ങളുടെ സുഹൃത്തുക്കളൊക്കെ എങ്ങനെ ആയിരിക്കുമെന്ന്. ഇപ്പോള്‍ എന്റെ പുറകില്‍ എ.ആര്‍.എമ്മിന്റെ കട്ട് ഔട്ട് ഇപ്പോള്‍ എന്റെ പുറകില്‍ ഉയര്‍ന്നപ്പോള്‍ എനിക്ക് അതാണ് തോന്നിയത്.

ശരിക്കും ഭയങ്കര ഡ്രാമ പോലെയാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴാണെങ്കില്‍ ഇത്രയും വലിയൊരു താരത്തിന്റെ സുഹൃത്ത് ഞാന്‍ ആകില്ലായിരുന്നു. പക്ഷെ അവന്റെ ഏറ്റവും സ്റ്റാര്‍ട്ടിങ് സ്റ്റേജില്‍, ഏറ്റവും സ്ട്രെഗ്ലിങ് സ്റ്റേജില്‍ ഞാന്‍ അവന്റെ കൂടെ ഉണ്ടായിരുന്നു എന്നതാണ്.

ഇപ്പോഴും ഞാന്‍ ചെല്ലുമ്പോള്‍ ടൊവിനോയുടെ പേര് ചോദിക്കുന്ന ആളുകളുണ്ട്. ഞാന്‍ പല ഇന്റര്‍വ്യൂസിലും ഞങ്ങളുടെ കൂട്ടത്തിലെ പലരുടെയും പേര് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സ്റ്റാര്‍ ആയി നില്‍ക്കുന്നത് ടോവിനോ മാത്രമാണ്. ഞങ്ങള്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ താമസിച്ചത് നാല് പേരാണ്. അന്നേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു വേറെ ആര് സ്റ്റാര്‍ ആയില്ലെങ്കിലും ടോവിനോ സ്റ്റാര്‍ ആകുമെന്ന്,’ മാത്തുക്കുട്ടി പറയുന്നു

Content Highlight: Mathukkutty Talks About Tovino Thomas

We use cookies to give you the best possible experience. Learn more