ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരമന്റെ സാമ്പത്തിക തിയറി ട്രോളന്‍മാര്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ പുതിയ പ്രസ്താവനയുമായി എത്തിയ മന്ത്രി പീയുഷ് ഗോയലാണ് ട്രോളന്മാരുടെ പുതിയ ഇര.
ഗുരുത്വാകര്‍ഷണം കണ്ട് പിടിച്ചത് ഐന്‍സ്റ്റീന്‍ ആണെന്നാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ചയെ കുറിച്ച് സൂചിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ടി.വിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോയാല്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കാനേ സാധിക്കൂ എന്നും കണക്കുകൂട്ടിയിരുന്നിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു പിയുഷ് ഗോയലിന്റെ പ്രസ്താവന.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനങ്ങള്‍ ജി.ഡി.പിയ്ക്കു പിന്നാലെ പോകരുതെന്നന്നും അദ്ദേഹം പറഞ്ഞു. ‘കണക്കിലേക്കു കടക്കാതിരിക്കൂ. ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ കണക്ക് ഐന്‍സ്റ്റീനെ ഒരിക്കലും സഹായിച്ചിട്ടില്ല.’ പിയുഷ് ഗോയല്‍ പറഞ്ഞു.
ഓട്ടോമൊബൈല്‍ രംഗത്തെ തകര്‍ച്ചയ്ക്കു കാരണം യൂബര്‍, ഒല തുടങ്ങിയ ഇ-ടാക്സികളാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സിതാറാം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കണക്കുകള്‍ക്ക് പിന്നാലെ പോവരുതെന്ന് പിയുഷ് ഗോയല്‍ വ്യക്തമാക്കിയത്.
മുന്‍കാല അറിവുകള്‍ വെച്ച് അദ്ദേഹം ഘടനാപരമായ ഫോര്‍മുലകളിലൂടെ മാത്രമാണ് പോയിരുന്നതെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുമായിരുന്നെന്ന് തനിക്കുതോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു പിയുഷ് ഗോയലിന്റെ പ്രസ്താവന. വാണിജ്യ ബോര്‍ഡുമായുള്ള കൂടിക്കാഴ്ചയെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
DoolNews Video